|
ഇന്നത്തെ രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ വെള്ളിത്തിരയില്‍ ഒരു ഇടിമുഴക്കവുമായി അയാളെത്തും. 'കണ്‍കണ്ടത് നിജം കാണാത്തത് പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോകത് നിജം'. കാലവും ദേശവും ഏതെന്നും എന്തെന്നും അറിയാത്ത ഒരു മായക്കഥയുമായി മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിക്കുന്ന ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ നാളെ തിയേറ്ററുകളിലെത്തും. പൂരത്തിന് മുന്‍പുള്ള സാംപിള്‍ വെടിക്കെട്ട് പോലെ ആരാധകരെ ആവേശം കൊള്ളിക്കാന്‍ ഒരു ഇടിവെട്ട് ടീസറും മോഹന്‍ലാല്‍ പുറത്ത് വിട്ടു.
''ഈ ജോണറിലുള്ള ഒരു സിനിമ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം. വലിയൊരു ക്യാന്‍വാസില്‍ ചെയ്ത മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററില്‍ മുന്‍വിധികള്‍ ഇല്ലാതെ ആസ്വദിക്കാന്‍ സാധിക്കുന്ന നല്ലൊരു സിനിമയായിരിക്കും'' എന്നാണ് മോഹന്‍ലാല്‍ മലൈക്കോട്ടൈ വാലിബനെ വിശേഷിപ്പിച്ചത്.
|