|
'വാലിബന്‍ ചലഞ്ച്' മായി എത്തിയിരിക്കുകയാണ് ലാലേട്ടന്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രേക്ഷകരെ വാലിബന്‍ ചലെന്‍ജ്ജിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് മോഹന്‍ലാല്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'ഈ വെല്ലുവിളി ഏറ്റെടുക്കുമോ?' എന്ന അടിക്കുറിപ്പോടെയാണ് മോഹന്‍ലാല്‍ വീഡിയോ പങ്കുവെച്ചത്. ഒരു ഡൗള്‍ കേബിള്‍ മെഷിനില്‍ താരം വ്യായാമം ചെയ്യുന്ന രംഗമാണ് വീഡിയോയില്‍. തങ്ങള്‍ ഈ വെല്ലുവിളി ഏറ്റെടുക്കുമെന്ന് പറഞ്ഞും സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നും പറഞ്ഞ് ഒരുപാട് പേര്‍ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. |