|
ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഹണി റോസ്, അന്ന രാജന്‍ (ലിച്ചി )എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'തേരി മേരി' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത് എസ് കെ, സെമീര്‍ ചെമ്പയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന തേരി മേരിയുടെ ചിത്രീകരണം മാര്‍ച്ചില്‍ വര്‍ക്കലയില്‍ ആരംഭിക്കും.
ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് നവാഗതയായ ആരതി ഗായത്രി ദേവിയാണ്. മറ്റ് പ്രമുഖ താരങ്ങളോടൊപ്പം ഓഡിഷന്‍ വഴി തെരഞ്ഞെടുത്ത അനേകം പുതുമുഖങ്ങളും ഈ സിനിമയിലൂടെ വെള്ളിത്തിരയിലേക് എത്തുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം വര്‍ക്കലയില്‍ പൂര്‍ണമായി ചിത്രീകരിക്കുന്ന ഒരു ചിത്രം കൂടിയായിരിക്കും തേരി മേരി.
പരസ്യം ചെയ്യല്‍
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കൈലാസ് മേനോന്‍. ഷൈന്‍ ടോം ചാക്കോയുടെ ജന്മദിനമായ സെപ്റ്റംബര്‍ 15ന് കലൂര്‍ ഐ എം എ ഹൗസില്‍ വച്ചു ടൈറ്റില്‍ ലോഞ്ച് നടന്ന ചിത്രം ചില മാറ്റങ്ങള്‍ നടത്തിയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ വരുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് തേരി മേരി.
ലൈന്‍ പ്രൊഡ്യൂസര്‍: എന്‍ എം ബാദുഷ,
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : അലക്‌സ് തോമസ് ,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ബിനു മുരളി ക്യാമറ:ബിപിന്‍
ബാലകൃഷ്ണന്‍ , എഡിറ്റര്‍ : എംസ് അയ്യപ്പന്‍ നായര്‍, ആര്‍ട്ട് : സാബുറാം ,
കോസ്റ്റ്യൂം : വെങ്കിട് സുനില്‍, മേക്കപ്പ് : പ്രദീപ് ഗോപാലകൃഷ്ണന്‍ , പി ആര്‍ ഓ : മഞ്ജു ഗോപിനാഥ്. |