Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.5335 INR  1 EURO=108.6838 INR
ukmalayalampathram.com
Sun 01st Feb 2026
 
 
സിനിമ
  Add your Comment comment
ഗെറ്റ് സെറ്റ് ബേബി - ഉണ്ണി മുകുന്ദന്റെ പുതിയ സിനിമയില്‍ നായികയായി നിഖില വിമല്‍
Text By: Team ukmalayalampathram
വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന 'ഗെറ്റ് സെറ്റ് ബേബി' എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ചോണ്‍ കര്‍മ്മം ശ്രീ ചോറ്റാനിക്കര ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ച് നിര്‍വ്വഹിച്ചു. സംവിധായകന്‍ വിനയ് ഗോവിന്ദ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ നിര്‍മ്മാതാവ് സജീവ് സോമന്‍ ആദ്യ ക്ലാപ്പടിച്ചു.

ദേശീയ പുരസ്‌കാരം നേടിയ 'മേപ്പടിയാന്‍', 'ഷഫീക്കിന്റെ സന്തോഷം', 'മാളികപ്പുറം' തുടങ്ങിയ ചിത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകമനസ്സുകളില്‍ സ്ഥാനം നേടിയ പ്രിയപ്പെട്ട താരം ഉണ്ണി മുകുന്ദന്‍ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ശക്തമായ നായികാ കഥാപാത്രത്തെ നിഖില വിമല്‍ അവതരിപ്പിക്കുന്നു. സ്‌കന്ദ സിനിമാസ്, കിംഗ്‌സ് മെന്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ
ബാനറില്‍ സജീവ് സോമന്‍, സുനില്‍ ജെയിന്‍, പ്രക്ഷാലി ജെയിന്‍, സാം ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം വൈ.വി. രാജേഷ് അനൂപ് രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. അലക്‌സ് ജെ. പുളിക്കല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
 
Other News in this category

 
 




 
Close Window