സൂപ്പര്‍ താരം ആര്യ, ശരത് കുമാര്‍, ഗൗതം കാര്‍ത്തിക്, മഞ്ജു വാര്യര്‍ (Manju Warrier), അതുല്യ രവി, അനഘ, റൈസ വില്‍സണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആനന്ദ് സംവിധാനം ചെയ്ത 'മിസ്റ്റര്‍ എക്‌സ്' എന്ന സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ തമിഴ് ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലര്‍ റിലീസായി.
Watch Trailer: -
ഏപ്രില്‍ 17ന് കേരളത്തിലെ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ വിന്‍സന്റ് നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ ട്രെയ്ലറില്‍ ആക്ഷന്‍ രംഗങ്ങളില്‍ പരീക്ഷണം നടത്തുന്ന നടി മഞ്ജു വാര്യരുടെ രംഗങ്ങള്‍ ഉണ്ട്.
മവെറിക് മൂവീസ്, പ്രിന്‍സ് പിക്‌ചേഴ്‌സ് എന്നീ ബാനറില്‍ വിനീറ്റ് ജെയിന്‍, എസ്. ലക്ഷ്മണ്‍
വിജയ് ചിത്രം ജനനായകന്‍ ഇന്റര്‍നെറ്റില്‍. മൂന്ന് മണിക്കൂര്‍ നീളമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ ഇന്‍ട്രോയും ക്ലൈമാക്സും അടക്കമുള്ള രംഗങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സിനിമയുടെ ഈ ലീക്ക് സിനിമ മേഖലയെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്.
റിലീസ് പോലും ചെയ്യാത്ത സിനിമയുടെ പ്രിന്റ് എങ്ങനെ ലീക്ക് ആയെന്നാണ് ഇനി കണ്ടെത്തേണ്ടത്. ആദ്യം പുറത്തുവന്നത് സിനിമയുടെ ആദ്യ 5 മിനുറ്റ് കണ്ടന്റ്. പിന്നാലെ മുഴുവന്‍ ചിത്രവും ഇന്റര്‍നെറ്റില്‍ എത്തുകയായിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ഇതിനോടകം ചിത്രം ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞുവെന്നാണ് വിവരം.
രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന താരത്തിന്റെ അവസാന ചിത്രമാണ് ജനനായകന്‍. എച്ച്
സംഭവം നടന്ന ഫോര്‍ട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലേക്ക് പോകാന്‍ പാടില്ല.പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം.എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാക്കണം.അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണം. കഴിഞ്ഞ ജനുവരി 9-ന് ഫോര്‍'് കൊച്ചിയിലെ സിനിമാ സെറ്റില്‍ വച്ച് കാരവാനിനുള്ളില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചൊണ് യുവനടിയുടെ പരാതി. ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശപ്രകാരം തൊടുപുഴയില്‍ വെച്ച് കാര്‍ തടഞ്ഞാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ബിഎന്‍എസ് പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുത്.
യുകെയിലെ മലയാള സിനിമാ മേഖലയില്‍ സജീവസാന്നിധ്യവും നര്‍ത്തകിയും കോളേജ് അധ്യാപികയുമായ പാര്‍വതി പിള്ള പ്രധാനവേഷത്തില്‍ എത്തുന്ന പുതിയ മലയാളം ഹൊറര്‍ ഷോര്‍ട്ട് ഫിലിം '13 ഡി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഔദ്യോഗികമായി പുറത്തിറങ്ങി. ഡെസ്പരാഡോസ് ഫിലിം കമ്പനി യുകെയുടെ ബാനറില്‍ ശ്രീജ കണ്ണന്‍ നിര്‍മ്മിച്ച് പ്രശാന്ത് നായര്‍ പാട്ടത്തില്‍സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഷീജ അന്‍സാരി, ക്യാമറ ലിതിന്‍ പോള്‍, എഡിറ്റിംഗ് ശ്യാം ശശിധരന്‍, സംഗീതം ഋതു രാജ്, ഗ്രാഫിക്‌സ് ആഷിക് അശോക്. നഗരജീവിതത്തിന്റെ തിരക്കുകളും സമ്മര്‍ദ്ദങ്ങളും പശ്ചാത്തലമാക്കി, ജോലിസ്ഥലത്തും വീട്ടിലും ഒരേസമയം ബാധ്യതകള്‍ നിറവേറ്റുന്ന ഒരു വീട്ടമ്മ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളിലൂടെ ഈ ചിത്രം
കഴിഞ്ഞ മാസം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മഞ്ജുവിനെ ആരാധിക ചുംബിക്കുന്ന വിഡിയോ വൈറലായി മാറി. മാര്‍ച്ച് 15 നായിരുന്നു സംഭവം. ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിനായി പാലക്കാട് എത്തിയതായിരുന്നു മഞ്ജു വാര്യര്‍. ജ്വല്ലറിയുടെ പുറത്തായി ഒരുക്കിയ വേദിയില്‍ വച്ച് മഞ്ജു ആരാധകരുമായി സംസാരിക്കുകയായിരുന്നു. ഇതിനിടെ ഒരു ആരാധിക താരത്തോട് സംസാരിക്കാനായി വേദിയിലേക്ക് കയറി വരികയായിരുന്നു. പിന്നാലെ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഇവര്‍ മഞ്ജുവിനെ ബലമായി ചേര്‍ത്തു പിടിച്ച് ചുംബിക്കുകയായിരുന്നു.
ചുറ്റുമുള്ളവര്‍ എന്താണ് സംഭവിക്കുന്നതെന്നത് ഒരു നിമിഷം സ്തബ്ധരായി നിന്നുവെങ്കിലും ഉടനെ തന്നെ എല്ലാവരും ചേര്‍ന്ന് ആരാധികയെ പിടിച്ചു മാറ്റുകയും താരത്തെ സുരക്ഷിതയാക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്നുണ്ടായ
ഏപ്രില്‍ 10ന് റിലീസ് ചെയ്യുന്ന 'പള്ളിച്ചട്ടമ്പി' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലര്‍ പ്രകാശനം ചെയ്തു.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൗദി അറേബ്യയില്‍ ഏപ്രില്‍ രണ്ടിന് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലായിരുന്നു ട്രെയ്ലര്‍ പ്രകാശനം നടന്നത്. സൗദി അറേബ്യയില്‍ ഇത്തരമൊരു സിനിമാ ചടങ്ങ് നടക്കുന്നതും ഇതാദ്യമാണ്.
Watch Trailer: -
സംവിധായകന്‍ ഡിജോ ജോസ് ആന്റണി, നായകന്‍ ടൊവിനോ തോമസ്, നായിക കയാദു ലോഹര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വലിയ ജനപങ്കാളിത്തം കൂടിയുണ്ടായിരുന്നു ഇവിടെ. ഈ ചിത്രത്തോടുള്ള പ്രതീക്ഷയും കാത്തിരിപ്പും തന്നെയാണ് വലിയ പ്രേക്ഷകസമൂഹം ഈ ചടങ്ങില്‍
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിച്ച് കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ''ഒരു ദുരൂഹ സാഹചര്യത്തില്‍'' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വയനാട് ജില്ലയിലെ വിവിധ ലൊക്കേഷനുകളിലായി ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ഈ ചിത്രം ഏപ്രില്‍ 15-ന് തിയേറ്ററുകളില്‍ എത്തും. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും റേഡിയോയുടെ സ്ഥിരം ശ്രോതാവുമായ 'സേതു' എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ എത്തുന്നത്.
Watch Trailer Video: -
പ്രേമവും ആക്ഷനും ഇടിയും വെടിയും പുകയും എല്ലാം ഉള്‍പ്പെടുന്ന ഒരു 'ഫുള്‍ പാക്ക്ഡ്'
മമ്മൂട്ടി-മോഹന്‍ലാല്‍ ഒന്നിക്കുന്ന ''പേട്രിയറ്റ്'' ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്ത്. മെയ് 1 ന് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തും. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ പുതിയ റിലീസ് തീയതി ഔദ്യോഗികമായി പുറത്തു വിട്ടത്.
മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, രാജീവ് മേനോന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ചിത്രം രചിച്ചത്, സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സി ആര്‍