Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ബാങ്കുകള്‍ കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പ്: ചൈനയില്‍ ജനങ്ങള്‍ സംഘടിച്ച് പ്രക്ഷോഭം: തവണകളായി തിരിച്ചു നല്‍കാമെന്ന് വാഗ്ദാനം
Reporter
ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ വിവിധ ബാങ്ക് ശാഖകള്‍ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ തട്ടിപ്പിനെതിരെ വന്‍ ബഹുജന പ്രക്ഷോഭം ഉയര്‍ന്ന സാഹചര്യത്തില്‍ നിക്ഷേപകരുടെ പണം തിരിച്ചുനല്‍കുമെന്ന് വ്യക്തമാക്കി പ്രവിശ്യാ ഭരണകൂടം. അന്‍ഹുയ് പ്രവിശ്യയിലും സമാന തട്ടിപ്പ് അരങ്ങേറിയിട്ടുണ്ടെന്നും ഇവിടെയും പണം തിരിച്ചു നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. ജൂലൈ 15 മുതല്‍ തവണകളായി പണം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഞായറാഴ്ച ആയിരത്തോളം പേരാണ് ഹെനാന്റെ തലസ്ഥാനമായ ഷെങ്ഷുവില്‍ ചൈനീസ് സെന്‍ട്രല്‍ ബാങ്കിന്റെ (പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന) പ്രവിശ്യാ ബ്രാഞ്ചിനു മുന്നില്‍ പ്രതിഷേധിച്ചത്. ഹെനാന്‍ പ്രവിശ്യയില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന നാലു ബാങ്കുകള്‍ ഇക്കഴിഞ്ഞ ഏപ്രില്‍ പകുതി മുതല്‍ പണം പിന്‍വലിക്കുന്നത് മരവിപ്പിച്ചിരുന്നു. ഇങ്ങനെ മരവിപ്പിച്ച പണം 1.5 ബില്യനോളം യുഎസ് ഡോളര്‍ വരുമെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 
Other News in this category

 
 




 
Close Window