Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
വെള്ളത്തിലും ഫോണ്‍ ഉപയോഗിക്കാം എന്നു തെറ്റിദ്ധരിപ്പിച്ചതായി ഓസ്‌ട്രേലിയ: 100 കോടി രൂപ ഫൈന്‍ അടയ്ക്കാന്‍ ഉത്തരവ്
Reporter
സ്മാര്‍ട് ഫോണുകളുടെ ജല പ്രതിരോധത്തെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച കേസില്‍ സാംസങ്ങിന് 14 ദശലക്ഷം ഡോളര്‍ (ഏകദേശം 109.55 കോടി രൂപ) പിഴ ചുമത്തി. തങ്ങളുടെ ഫോണുകള്‍ പുഴയിലും കടലിലും സുരക്ഷിതമായി ഉപയോഗിക്കാമെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിനാണ് സാംസങ് ഓസ്ട്രേലിയയ്ക്ക് ഇത്രയും വലിയ തുക പിഴ ചുമത്തിയത്.

2016 മാര്‍ച്ച് മുതല്‍ 2018 ഒക്ടോബര്‍ വരെ നടന്ന പരസ്യ ക്യാംപയ്നില്‍ സാംസങ് ഗാലക്സി ഫോണുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളാണ് ഉന്നയിച്ചത്. ഭാവിയില്‍ വെള്ളത്തിനടിയില്‍ നിന്നും സെല്‍ഫിയെടുക്കാം, 1.5 മീറ്റര്‍ താഴ്ചയില്‍, 30 മിനിറ്റ് വരെ ഫോണ്‍ ജലത്തെ പ്രതിരോധിക്കുമെന്നുമാണ് പരസ്യത്തില്‍ പറഞ്ഞിരുന്നത്.
 
Other News in this category

 
 




 
Close Window