Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.1001 INR  1 EURO=106.8604 INR
ukmalayalampathram.com
Wed 17th Dec 2025
 
 
ബിസിനസ്‌
  Add your Comment comment
കെ റെയിലിന് കല്ലിടാന്‍ സര്‍ക്കാര്‍ ചെലവാക്കിയത് 1.33കോടി രൂപ: നിയമസഭയില്‍ രേഖാമൂലം അറിയിച്ചത് മുഖ്യമന്ത്രി
Reporter
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള കല്ലിടലിന് ചെലവായത് 1.33കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ രേഖാ മൂലമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 19,691 കല്ലുകള്‍ വാങ്ങിയെന്നും 6744 കല്ലുകള്‍ സ്ഥാപിച്ചെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു. പദ്ധതിക്കായി വിദേശ വായ്പ പരിഗണിക്കുന്നതിന് കേന്ദ്രം ശുപാര്‍ശ ചെയ്‌തെന്നും മുഖ്യമന്ത്രി അറിയിച്ചു.


നിതി ആയോഗും കേന്ദ്ര റയില്‍വേ മന്ത്രാലയവും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പുകളും ആണ് പദ്ധതിക്കായി വിദേശവായ്പ പരിഗണിക്കുന്നതിന് കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയത്. പദ്ധതിയുടെ ഡി പി ആറിന് അന്തിമ അനുമതി നേടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നു.

കെ റെയില്‍ കോര്‍പറേഷന്‍ വഴി തിരുവനന്തപുരം കാസര്‍കോഡ് അര്‍ധ അതിവേഗ റെയില്‍പാതയുടെ സാധ്യത പഠന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയത്തിന്റെ കത്തില്‍ നിക്ഷേപ പൂര്‍വ പ്രവര്‍ത്തനങ്ങളുടെ കാര്യം പറയുന്നുണ്ട്. അതിന്റെ ഭാഗമായി സര്‍വേ,ഭൂമി ഏറ്റെടുക്കല്‍,ഭൂമി ഏറ്റെടുക്കുന്നതിനുളള ധനവിന്യാസം എന്നിവയാണ് തുടങ്ങിയത്. ഈ ജോലികളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window