Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ശതകോടികള്‍ വെട്ടിച്ച് ഇന്ത്യയില്‍ നിന്നു മുങ്ങിയ വിജയ് മല്യ ഇതാ ക്രിക്കറ്റ് താരം ക്രിസ് ഗെയിലിനൊപ്പം: ഫോട്ടോ വൈറല്‍
Reporter
സാമ്പത്തിക തട്ടിപ്പു കേസിനു പിന്നാലെ ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറല്‍. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ലുമൊത്തുള്ള ചിത്രം, തന്റെ ചിത്രം ബുധനാഴ്ച ട്വിറ്ററിലൂടെ പങ്കുവച്ച മല്യ, ചിത്രത്തിനൊപ്പം കുറിച്ചത് ഇങ്ങനെ, 'എന്റെ പഴയ ഉറ്റചങ്ങാതി ക്രിസ്റ്റഫര്‍ ഹെന്റി ഗെയ്ല്‍ എന്ന യൂണിവേഴ്‌സ് ബോസിനെ വീണ്ടും കണ്ടുമുട്ടാനായതില്‍ അതിയായ സന്തോഷം. ഗെയ്ലിനെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സില്‍ എടുത്തതിനു ശേഷം ഉറ്റചങ്ങാതിമാരാണു ഞങ്ങള്‍. ഒരു താരത്തെ ഏറ്റവും മികച്ച രീതിയില്‍ സ്വന്തമാക്കിയത് ഇത്തരത്തിലായിരിക്കും.'

ഐപിഎല്‍ ഫ്രാഞ്ചൈസി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്‍ ഉടമയായിരുന്നു മല്യ. 2011-17 കാലഘട്ടത്തില്‍ ബാംഗ്ലൂരിന്റെ പ്രമുഖ താരമായിരുന്നു ഗെയ്ല്‍. മല്യയുടെ ട്വീറ്റിനു മണിക്കൂറുകള്‍ക്കകം ലഭിച്ചത് 60,000ല്‍ അധികം ലൈക്കും 2500ല്‍ അധികം റീട്വീറ്റിമാണ്. 2011 സീസണില്‍ പകരക്കാരനായാണു ബാംഗ്ലൂരിലെത്തിയതെങ്കിലും പിന്നീട് ഉജ്വല ബാറ്റിങ് ഫോമിലൂടെ ലീഗിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളെന്ന പ്രതാപത്തിലേക്കും ഗെയ്ല്‍ ഉയര്‍ന്നിരുന്നു.
 
Other News in this category

 
 




 
Close Window