Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ബിസിനസ്‌
  Add your Comment comment
ഇന്നലെ ഉത്രാടം ദിനത്തില്‍ മലയാളികള്‍ വാങ്ങിയത് 137 കോടി രൂപയുടെ മദ്യം: ബവ്‌കോ ഔട് ലെറ്റിലെ വില്‍പ്പന റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
കേരളത്തില്‍ ഇന്നലെ ഉത്രാടം ദിവസം മദ്യത്തിനായി ഉത്രാടപ്പാച്ചില്‍ നടത്തിയവര്‍ വാങ്ങിയത് 137കോടി രൂപയുടെ മദ്യം. ഓണക്കാല മദ്യ വില്‍പ്പനയില്‍ മുന്നിലുള്ളത് കരുനാഗപ്പള്ളി ഔട്ട്‌ലെറ്റാണ്. 146.08 ലക്ഷം രൂപയുടെ വില്‍പ്പനയാണ് ഇവിടെ ഉത്രാടം ദിനത്തിലുണ്ടായത്. 123 ലക്ഷം രൂപയുടെ മദ്യം വിറ്റ് കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് രണ്ടാം സ്ഥാനത്തുമുണ്ട്. 110.79 രൂപയുടെ വില്‍പ്പനയുമായി എടപ്പാള്‍ ഔട്ട്‌ലെറ്റും തൊട്ടുപിന്നിലുണ്ട്.
ഓണക്കാല മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മദ്യം വിറ്റുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 826.38 കോടി രൂപയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50കോടി രൂപയുടെ മദ്യം അധികം വിറ്റതായും 6 ഷോപ്പുകള്‍ ഒരു കോടിയിലധികം വിറ്റെന്നുമാണ് റിപ്പോര്‍ട്ട്. ഉത്രാടം വരെയുള്ള കണക്കാണിത്. ഉത്രാട ദിനംമാത്രം 137കോടി മദ്യംവിറ്റു. കഴിഞ്ഞ വര്‍ഷം ഇത് 126 കോടിയായിരുന്നു.
 
Other News in this category

 
 




 
Close Window