|
നേപ്പാളില്‍ പ്രതിഷേധത്തെത്തുടര്‍ന്ന് അടച്ച കാഠ്മണ്ഡു, ത്രിഭുവന്‍ വിമാനത്താവളം തുറന്നു. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനമാണ് കാഠ്മണ്ഡുവില്‍ ആദ്യ സര്‍വീസ് നടത്തുന്നത്. കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്കാണ് സര്‍വീസ് നടത്തുന്നത്. വിമാനത്താവളം തുറന്നതോടെ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ളവര്‍ക്ക് തിരികെ വരാനാകും.
അതേസമയം പുതുതലമുറയുടെ ജെന്‍സി പ്രക്ഷോഭത്തില്‍ ഉലഞ്ഞ നേപ്പാളില്‍ രാഷ്ട്രീയ അനിശ്ചിതവസ്ഥ തുടരുന്നു. രാജ്യം സൈന്യത്തിന്റെ നിയന്ത്രണത്തിലായി.
മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കിയ്ക്ക് ഭരണചുമതല നല്‍കാന്‍ ധാരണയായെന്നാണ് വിവരം. സംഘര്‍ഷങ്ങള്‍ക്കിടെ ജയില്‍ചാടി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പത്ത് വിചാരണ തടവുകാര്‍ പിടിയിലായി. |