Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.6453 INR  1 EURO=102.5536 INR
ukmalayalampathram.com
Sat 08th Nov 2025
 
 
ബിസിനസ്‌
  Add your Comment comment
നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ പുതിയ എയ്‌റോ ലോഞ്ച് തുറന്നു: 41 ഗസ്റ്റ് റൂമുകള്‍, റസ്റ്റോറന്റ്, കഫേ
Text By: UK Malayalam Pathram
ബോര്‍ഡ് റൂമുകള്‍, 41 ഗസ്റ്റ് റൂമുകള്‍, പ്രത്യേക കഫേ ലോഞ്ച്, കോണ്‍ഫ്രന്‍സ് ഹാളുകള്‍, ജിം, ലൈബ്രറി, സ്പാ, കോ-വര്‍ക്കിംഗ് സ്‌പേസ് എന്നിങ്ങനെയുള്ള നിരവധി സൗകര്യങ്ങളാണ് ഈ പുതിയ എയ്‌റോ ലോഞ്ചില്‍ ഒരുക്കിയിരിക്കുന്നത്. കൊച്ചി വിമാനത്താവളത്തിലെ എയ്‌റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകള്‍ പ്രവര്‍ത്തനസജ്ജമായി. വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2-ല്‍ സെപ്റ്റംബര്‍ 1 ന് ഉദ്ഘാടനം ചെയ്ത 0484 എയ്‌റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകളുടെ ബുക്കിങാണ് ആരംഭിച്ചത്.
ഒക്ടോബര്‍ 21 തിങ്കളാഴ്ച മുതല്‍ യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഇവിടെ താരതമ്യേന കുറഞ്ഞ ചെലവില്‍ ഗസ്റ്റ് റൂമുകള്‍ ലഭ്യമാക്കാവുന്നതാണ്. 6, 12, 24 മണിക്കൂര്‍ പാക്കേജുകളില്‍ റൂമുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
ഇതോടൊപ്പം കോ-വര്‍ക്കിങ് സ്‌പേസ്, ബോര്‍ഡ് റൂമുകള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, ജിം, സ്പാ എന്നിവയും സജ്ജമായിട്ടുണ്ട്. റസ്റ്റോറന്റും കഫേ ലോഞ്ചും രണ്ടാം ഘട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങും. 0484 ലോഞ്ചിന്റെ തൊട്ടടുത്തായി തന്നെ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ലഭ്യമാകുന്ന ഫൂഡ് കോര്‍ട്ടിന്റെ സൗകര്യങ്ങളും യാത്രക്കാര്‍ക്ക് ഉപയോഗിക്കാം.
സെക്യൂരിറ്റി ഹോള്‍ഡിങ് ഏരിയയ്ക്ക് പുറത്തായി ആഭ്യന്തര, അന്താരാഷ്ട്ര ടെര്‍മിനലുകള്‍ക്ക് സമീപമാണ് ഈ പുതിയ ലോഞ്ച് ഒരുക്കിയിരിക്കുന്നത്. ബിസിനസ് ജെറ്റുകള്‍ക്കായി ഒരുക്കിയിട്ടുള്ള രണ്ടാം ടെര്‍മിനലില്‍ ആണ് ലോഞ്ച് ഉള്ളത്.
0484 എയ്‌റോ ലോഞ്ചിന്റെ സൗകര്യങ്ങള്‍ 0484-3053484, +91 - 7306432642, 7306432643 എന്നീ നമ്പറുകളിലും 0484reservation@ciasl.in എന്ന ഇ-മെയില്‍ വഴിയും ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.0484aerolounge.com സന്ദര്‍ശിക്കുക.
 
Other News in this category

 
 




 
Close Window