|
ദുബായില്‍ അപൂര്‍വ പിങ്ക് നിറമുള്ള വജ്രം കൊള്ള ചെയ്യപ്പെട്ടു. 25 മില്ല്യണ്‍ ഡോളര്‍ പകല്‍സമയത്ത് മോഷ്ടാക്കള്‍ തട്ടിയെടുക്കുകയായിരുന്നു. മാസങ്ങളോളം ആസൂത്രണം ചെയ്തതിന് ശേഷമാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയതെന്ന് ദുബായ് പോലീസ് പറഞ്ഞു. ഒരു ധനികനായ വ്യാപാരിയില്‍ നിന്ന് വജ്രം വാങ്ങുന്നതായി ഇടനിലക്കാരെന്ന വേഷത്തിലാണ് മോഷ്ടാക്കള്‍ എത്തിയത്. അപൂര്‍വ രത്നവുമായി യൂറോപ്പില്‍ നിന്നെത്തിയതായിരുന്നു വ്യാപാരി. ഒരു വര്‍ഷത്തിലേറെയായി മോഷണസംഘം പദ്ധതി ആസൂത്രണം ചെയ്ത് വരികയായിരുന്നുവെന്നും കവര്‍ച്ച നടത്തുന്നതിനായി സൂക്ഷ്മതയോടെ വ്യാപാരിയുടെ വിശ്വാസം വളര്‍ത്തിയെടുക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.മണിക്കൂറുകളോളം വജ്രത്തെക്കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല.
തുടര്‍ന്ന് ദുബായ് പോലീസ് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാക്കള്‍ ഒരു വര്‍ഷത്തിലേറെയായി കവര്‍ച്ച ആസൂത്രണം ചെയ്തിരുന്നതായി കണ്ടെത്തി.
മോഷണ വിവരം അറിയിച്ച് ഉടന്‍ തന്നെ ദുബായ് പോലീസ് അന്വേഷണം ആരംഭിച്ചതായി ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. എട്ട് മണിക്കൂറിനുള്ളില്‍ മൂന്ന് മോഷ്ടാക്കളെയും മോഷണം പോയ വജ്രവും അവര്‍ കണ്ടെത്തി. |