Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3828 INR  1 EURO=110.6684 INR
ukmalayalampathram.com
Tue 15th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
ടിവി ചാനലുകളുടെ മത്സരത്തിന് കടിഞ്ഞാണിട്ട് കേന്ദ്ര സര്‍ക്കാര്‍: കേബിള്‍ ടിവിയിലെ വ്യൂവര്‍ഷിപ്പ് റേറ്റിങ്ങില്‍ പുതിയ നയം
Text By: UK Malayalam Pathram
കേബിള്‍ ശൃംഖലയില്‍ ടെലിവിഷന്‍ ഓണ്‍ ചെയ്യുമ്പോള്‍ കിട്ടുന്ന ചാനല്‍ വഴിയുള്ള വ്യൂവര്‍ഷിപ്പ് ഇനി മുതല്‍ റേറ്റിങ്ങില്‍ പരിഗണിക്കില്ല. ടെലിവിഷന്‍ റേറ്റിംഗ് സംവിധാന സംവിധാനത്തില്‍ ലാന്‍ഡിങ്ങ് പേജ് കാഴ്ചക്കാരെ ഒഴിവാക്കി, ഒടിടി, കണക്റ്റഡ് ടിവി എന്നിവ ഉള്‍പ്പെടുത്തി റേറ്റിംഗില്‍ സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ ടെലിവിഷന്‍ റേറ്റിങ്ങില്‍ വന്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിരിക്കുകയാണ് ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍.
പുതിയ നിയന്ത്രണം പ്രകാരം ലാന്‍ഡിംഗ് പേജ് മാര്‍ക്കറ്റിംഗ് ഉപകരണമായി മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഇത് റേറ്റിങ്ങില്‍ കൃത്രിമം കാണിക്കുന്നത് തടയാനെന്നാണ് വിശദീകരണം. റേറ്റിങ്ങിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനായി വിവരങ്ങള്‍ ശേഖരിക്കുന്ന വീടുകളുടെ എണ്ണം, കൂട്ടാനും പുതിയ പരിഷ്‌കാരത്തില്‍ നിര്‍ദേശം ഉണ്ട്. വിശ്വാസ്യത ഉറപ്പുവരുത്താനാണ് പുതിയ നയം. ടിവി റേറ്റിംഗ് ഏജന്‍സികള്‍ക്കുള്ള ആസ്തി മാനദണ്ഡങ്ങളും കുറച്ചു. യോഗ്യത മാനദണ്ഡം 20 കോടിയില്‍ നിന്ന് അഞ്ച് കോടിയാക്കിയും കുറച്ചു. ഡയറക്ടര്‍ ബോര്‍ഡിലെ 50 ശതമാനം ആളുകള്‍ക്കും പ്രക്ഷേപകര്‍, പരസ്യ ദാതാക്കള്‍, ഏജന്‍സികള്‍ എന്നിവരുമായി ബന്ധമുണ്ടാകാനും പാടുള്ളതല്ല.റേറ്റിംഗ് കണക്കാക്കുന്നതിനായുള്ള മീറ്റേഡ് ഹോമുകളുടെ എണ്ണം 80,000 ആയും, പിന്നീട് ഘട്ടം ഘട്ടമായി 1,20,000 ആയും ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചു.
 
Other News in this category

 
 




 
Close Window