Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.8497 INR  1 EURO=102.522 INR
ukmalayalampathram.com
Tue 11th Nov 2025
 
 
ബിസിനസ്‌
  Add your Comment comment
യുകെയിലെ ബിസിസ് ഭീമനായ ടെസ്ല ഇന്ത്യയിലേക്ക്? ജോലിക്കാരെ ആവശ്യപ്പെട്ടുകൊണ്ട് പരസ്യം
Text By: Reporter, ukmalayalampathram
ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടികളുമായി ആഗോള ഇലക്ട്രിക് കാര്‍ ഭീമനായ ടെസ്ല. കമ്പനിയുടെ ഔദ്യോഗിക ലിങ്ക്ഡ്ഇന്‍ പേജില്‍ ഇന്ത്യയിലെ 13 ഒഴിവുകളെക്കുറിച്ച് പോസ്റ്റ് ഇട്ടതോടെയാണ് ടെസ്ല ഇന്ത്യയിലേക്കെത്തുന്നുവെന്ന് വ്യക്തമായത്. യുഎസ് സന്ദര്‍ശത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്ല സിഇഒ ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള ജീവനക്കാര്‍ക്കായി ടെസ്ല പരസ്യം നല്‍കിയിരിക്കുന്നത്.

ഇന്ത്യയില്‍ ആകെ 13 ഒഴിവുകളിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. കസ്റ്റമര്‍ ഫേസിങ്, ബാക്ക് എന്‍ഡ് ജോലികള്‍ എന്നിവ അടക്കമുള്ള മേഖലകളില്‍ ഒഴിവുകളുണ്ടെന്ന് തിങ്കളാഴ്ച ലിങ്ക്ഡ്ഇന്‍ പേജില്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തില്‍ പറയുന്നു. സര്‍വീസ് ടെക്നീഷ്യന്‍, വ്യത്യസ്ത അഡ്വൈസറി റോളുകള്‍ എന്നിവ അടക്കം അഞ്ച് സ്ഥാനങ്ങള്‍ മുംബൈയിലും ഡല്‍ഹിയിലും ഒഴിവുണ്ട്. അതേസമയം കസ്റ്റമര്‍ എന്‍ഗേജ്മെന്റ് മാനേജര്‍, ഡെലിവറി ഓപറേഷന്‍സ് സ്പെഷലിസ്റ്റ് എന്നിങ്ങനെയുള്ള ഒഴിവുകള്‍ മുംബൈയില്‍ മാത്രമാണുള്ളത്.
 
Other News in this category

 
 




 
Close Window