മഹാകുംഭമേളയില്‍ പങ്കെടുത്ത് അംബാനി കുടുംബം. റിയലന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, അമ്മ കോകില ബെന്‍ അംബാനി, മക്കളായ ആകാശ് അംബാനി, അനന്ത് അംബാനി അനന്തിന്റെ ഭാര്യ രാധിക മര്‍ച്ചന്റ് എന്നിവരാണ് കുംഭമേളയ്ക്ക് എത്തിയത്. ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക മേത്ത, മക്കളായ പൃഥി, വേദ എന്നിവരും ഒപ്പമുണ്ടായിരുന്നു. മാഘിപൂര്‍ണിമയ്ക്ക് മുന്നോടിയായി തീര്‍ത്ഥാടകരുടെ തിരക്കായതിനാല്‍ ഹെലികോപ്റ്ററിലാണ് കുടുംബം എത്തിയത്. പിന്നീട് കാറില്‍ ത്രിവേണി സംഗമത്തിലെത്തി.
റിലയന്‍സ് ഫൗണ്ടേഷന്‍ തീര്‍ത്ഥ് യാത്രി സേവ എന്ന സംരംഭത്തിലൂടെ പ്രയാഗ്രാജില്‍ നടക്കുന്ന 2025 ലെ മഹാ കുംഭമേളയിലെ തീര്‍ത്ഥാടന അനുഭവം മെച്ചപ്പെടുത്തുന്നു. ഇതില്‍ സൗജന്യ ഭക്ഷണം, വൈദ്യസഹായം, ഗതാഗത സഹായം, സുരക്ഷാ നടപടികള്‍, മെച്ചപ്പെട്ട കണക്റ്റിവിറ്റി എന്നിവ ഉള്‍പ്പെടുന്നു. ഇതുവഴി തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ആത്മീയ യാത്ര ഉറപ്പാക്കുന്നു. |