|
കമ്പനിയുടെ പേരുമാറ്റത്തിന് സൊമാറ്റോ ബോര്‍ഡ് അനുമതി നല്‍കി. പേരുമാറ്റുകയാണെന്ന വിവരം ഓഹരി ഉടമകളെ സിഇഒ ദീപിന്ദര്‍ ഗോയല്‍ അറിയിച്ചു. 'എറ്റേണല്‍' എന്നായിരിക്കും കമ്പനിയുടെ പുതിയ പേര്. എന്നാല്‍, ഫുഡ് ഡെലിവറി ബിസിനസിന് സൊമാറ്റോയെന്ന പേര് ത?ന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്ലിങ്കിറ്റിനെ ഏറ്റെടുത്തപ്പോള്‍ ആപ്പിനും ബ്രാന്‍ഡിനും രണ്ട് വ്യത്യസ്ത പേരുകളാണ് തങ്ങള്‍ കമ്പനിക്കുള്ളില്‍ നല്‍കിയിരുന്നതെന്ന് സൊമാറ്റോ സിഇഒ ദീപിന്ദര്‍ ഗോയല്‍ അറിയിച്ചു. ഇപ്പോള്‍ പേരുമാറ്റം പരസ്യമാക്കാന്‍ തങ്ങള്‍ തീരുമാനമെടുത്തിരിക്കുകയാണ്. പേരുമാറ്റം കമ്പനിയുടെ ഭാവിക്ക് കരുത്താകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |