Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ആംബുലന്‍സ് ചരക്കുവണ്ടിയായി ദുരുപയോഗം ചെയ്തതായി ആരോപണം: തലയോലപ്പറമ്പ് പഞ്ചായത്തിനെതിരെ പ്രതിഷേധം
reporter

കോട്ടയം: തലയോലപ്പറമ്പ് പഞ്ചായത്തില്‍ ആംബുലന്‍സ് ചരക്കുവണ്ടിയായി ദുരുപയോഗം ചെയ്തതായി ആരോപണം. പഞ്ചായത്തിലേക്ക് ബുക്കുകളും പേപ്പറും എത്തിക്കാന്‍ രോഗികള്‍ക്ക് വേണ്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക് നല്‍കിയ ആംബുലന്‍സ് ഉപയോഗിച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദം ഉയര്‍ന്നത്.

പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടെ സര്‍ക്കാര്‍ പ്രസില്‍ നിന്നുള്ള അച്ചടി പ്രസിദ്ധീകരണങ്ങള്‍, ബുക്കുകള്‍, പേപ്പറുകള്‍ എന്നിവ കഴിഞ്ഞ വ്യാഴാഴ്ച ആംബുലന്‍സില്‍ കൊണ്ടുവന്നതായാണ് വിവരം. ഡ്രൈവറെ കൂടാതെ പഞ്ചായത്തിലെ യുഡി ക്ലാര്‍ക്കും ടെക്നിക്കല്‍ അസിസ്റ്റന്റും ആംബുലന്‍സില്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. പഞ്ചായത്ത് ആവശ്യങ്ങള്‍ക്കായി ആംബുലന്‍സ് ദുരുപയോഗം ചെയ്യുന്നത് പതിവാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

പഞ്ചായത്തിന്റെ വാഹനം ദീര്‍ഘയാത്രയ്ക്ക് അനുയോജ്യമല്ലെന്നും, പുറത്തുനിന്ന് വാഹനം വിളിച്ചാല്‍ ചെലവ് കൂടുതലാകുമെന്നതിനാലാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

നിയമവിരുദ്ധമായി ആംബുലന്‍സ് ഉപയോഗിച്ച സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറി, ഡ്രൈവര്‍ എന്നിവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് തലയോലപ്പറമ്പ് ബിജെപി പഞ്ചായത്ത് കമ്മിറ്റി തദ്ദേശവകുപ്പ് കോട്ടയം ജോയിന്റ് ഡയറക്ടര്‍ക്കും വൈക്കം ആര്‍ടിഒയ്ക്കും പരാതി നല്‍കി.

 
Other News in this category

 
 




 
Close Window