ന്യൂഡല്‍ഹി: വായു മലിനീകരണത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ഉണ്ടാകുന്ന മരണങ്ങളില്‍ 70 ശതമാനവും ഇന്ത്യയില്‍ സംഭവിക്കുന്നതായാണ് ലാന്‍സെറ്റ് കൗണ്ട്ഡൗണ്‍ ഓണ്‍ ഹെല്‍ത്ത് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ചിന്റെ 2025 ലെ ഗ്ലോബല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ മാത്രം പ്രതിവര്‍ഷം 1.72 ദശലക്ഷം (17.2 ലക്ഷം) മരണം വായു മലിനീകരണത്തെ തുടര്‍ന്നാണ് ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ആഗോള കണക്കുകള്‍
- ആഗോളതലത്തില്‍ വായു മലിനീകരണം മൂലമുള്ള മരണങ്ങള്‍: 2.5 ദശലക്ഷം
- ഇന്ത്യയിലെ മരണം: ആഗോള കണക്കിന്റെ 70%
- 2010ന് ശേഷം ഇന്ത്യയില്‍ ഇത്തരം മരണങ്ങള്‍ 38% വര്‍ധിച്ചു
ഫോസില്‍ ഇന്ധനങ്ങളുടെ പങ്ക്
- ഇന്ത്യയിലെ വായു മലിനീകരണ മരണങ്ങളില്‍ 44% ഫോസില്‍ ഇന്ധനങ്ങള്‍ മൂലം
- കല്‍ക്കരി: 3.94 ലക്ഷം മരണം
- പവര്‍ പ്ലാന്റുകളില്‍ മാത്രം: 2.98 ലക്ഷം
- പ്രട്രോള്‍ ഉപയോഗം: 2.69 ലക്ഷം മരണം
കാട്ടുതീയും ഗാര്‍ഹിക മലിനീകരണവും
- 2020-2024: കാട്ടുതീ മൂലമുള്ള ശരാശരി മരണം: 10,200
- 2003-2012: കാട്ടുതീ പുക 28% വര്‍ധിച്ചു
- ഗാര്‍ഹിക ഇന്ധനങ്ങള്‍ മൂലം: 100,000 ആളുകളില്‍ 113 മരണം
- ഗ്രാമപ്രദേശങ്ങളില്‍ മരണനിരക്ക് കൂടുതലാണ്
സാമ്പത്തിക നഷ്ടം
- 2022ല്‍ പുറത്തെ വായു മലിനീകരണം മൂലമുള്ള അകാല മരണം ഇന്ത്യയുടെ ജിഡിപിയുടെ 9.5% തുല്യമായ 339.4 ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടാക്കി
ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജ് തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് വായു മലിനീകരണത്തിന്റെ ഗുരുത്വം വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. പൊതുജനാരോഗ്യത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും വലിയ വെല്ലുവിളിയാകുന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ ആവശ്യമാണ്.