Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4691 INR
ukmalayalampathram.com
Sat 27th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പിഎം ശ്രീ വിഷയത്തില്‍ ഭിന്നത; സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും
reporter

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള ഭിന്നത തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നടത്തിയ ചര്‍ച്ച ഫലപ്രദമാകാതെ അവസാനിച്ചതോടെ, സിപിഐയുടെ മന്ത്രിമാര്‍ നാളത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ധാരണാപത്രം റദ്ദാക്കാനുള്ള സാധ്യത ചര്‍ച്ച ചെയ്യാന്‍ സിപിഎം വിസമ്മതിച്ചാല്‍, നാലു മന്ത്രിമാര്‍ രാജിവയ്ക്കണമെന്ന നിലപാടാണ് സിപിഐ നിര്‍വാഹകസമിതി യോഗത്തില്‍ രൂപപ്പെട്ടത്. എങ്കിലും എല്‍ഡിഎഫില്‍ തുടര്‍ന്നും ഉറച്ചുനില്‍ക്കുമെന്ന് സിപിഐ വ്യക്തമാക്കിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇടതു മുന്നണിയില്‍ രൂപപ്പെട്ട അരക്ഷിതാവസ്ഥയില്‍ മറ്റ് ഘടകക്ഷികളും ആശങ്കയിലായിരിക്കുകയാണ്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതോടെ പ്രശ്‌നം ഒത്തുതീരുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും, ഇരു പാര്‍ട്ടികളും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചതായി സൂചന.

ഇന്നലെ ആലപ്പുഴ ഗസ്റ്റ് ഹൗസിലെ 309-ാം നമ്പര്‍ മുറിയില്‍ വൈകിട്ട് 3.30 മുതല്‍ മുക്കാല്‍ മണിക്കൂറോളം മുഖ്യമന്ത്രി പിണറായി വിജയനും ബിനോയ് വിശ്വവും കൂടിക്കാഴ്ച നടത്തി. പിന്മാറ്റം ഒഴിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നാല്‍, പിന്മാറണമെന്ന നിലപാടില്‍ ബിനോയ് വിശ്വയും ഉറച്ചുനിന്നു. മുന്നണിയില്‍ ആലോചിക്കാതെ പദ്ധതിയില്‍ ഒപ്പുവച്ചതിന്റെ അധാര്‍മികതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടാതെ, സിപിഐ മന്ത്രിമാരായ കെ. രാജന്‍, ജി.ആര്‍. അനില്‍, പി. പ്രസാദ് എന്നിവരും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുന്നണിയില്‍ ആലോചിക്കാതെ തിടുക്കത്തില്‍ എടുത്ത തീരുമാനത്തോട് തങ്ങളുടെ വിയോജിപ്പ് വ്യക്തമായി അവര്‍ പ്രകടിപ്പിച്ചു.

 
Other News in this category

 
 




 
Close Window