Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനാപകടത്തില്‍ മരിച്ചു
reporter

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ (66) ഇന്ന് രാവിലെ നടന്ന വിമാനാപകടത്തില്‍ മരിച്ചു. ബരാമതിയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിനിടെയാണ് അപകടം സംഭവിച്ചത്. പവാറിനൊപ്പം സഞ്ചരിച്ചിരുന്ന അഞ്ചുപേരും അപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുത്തി.

പോലീസ് വിവരമനുസരിച്ച്, സ്വകാര്യ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കുന്നിന്‍ ചെരുവില്‍ ഇടിച്ചുതകരുകയായിരുന്നു. ഇന്ന് നാല് പ്രധാന പൊതുയോഗങ്ങളില്‍ പങ്കെടുക്കാനായി അജിത് പവാര്‍ ബരാമതിയിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

എന്‍സിപി ശരദ് പവാര്‍ പാര്‍ട്ടി പിളര്‍ന്നതിന് ശേഷം രൂപീകരിച്ച എന്‍സിപി അജിത് പവാര്‍ പാര്‍ട്ടിയുടെ അധ്യക്ഷനായി അദ്ദേഹം പ്രവര്‍ത്തിച്ചു വരികയായിരുന്നു.

അപകടത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ദുഃഖാന്തരാവസ്ഥയാണ് നിലനില്‍ക്കുന്നത്

 
Other News in this category

 
 




 
Close Window