Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വിദ്യാഭ്യാസ മന്ത്രിക്കെതിരെ വി ഡി സതീശന്റെ കടുത്ത വിമര്‍ശനം
reporter

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കടുത്ത പരാമര്‍ശങ്ങളുമായി രംഗത്തെത്തി. ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ പഠിക്കേണ്ടി വരുന്നത് തന്നെ ഗതികേടാണെന്ന് അദ്ദേഹം ആരോപിച്ചു.

സതീശന്‍ പറഞ്ഞു: ''ഇത്രയും വിവരദോഷികള്‍ ഉള്‍പ്പെട്ട മറ്റൊരു മന്ത്രിസഭ കേരള ചരിത്രത്തിലുണ്ടായിട്ടില്ല. നിയമസഭയില്‍ ഡെസ്‌കിന് മുകളില്‍ കയറി നിന്ന ഒരാളാണ് ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയായി ക്ലാസെടുക്കുന്നത്. വാര്‍ത്ത വരുമെന്നു കണ്ടാല്‍ എന്ത് വിഡ്ഢിത്തവും പറയുന്ന അവസ്ഥയാണ്.''

സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ശിവന്‍കുട്ടി പണ്ട് പറഞ്ഞിട്ടുണ്ടെന്നും, വിവരമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുമെന്നും സതീശന്‍ കുറ്റപ്പെടുത്തി. ''എക്സൈസ് വകുപ്പായിരുന്നെങ്കില്‍ ബോധമില്ല എന്ന് പറയാമായിരുന്നു. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കാനുള്ള യോഗ്യത ശിവന്‍കുട്ടിക്കില്ല,'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 
Other News in this category

 
 




 
Close Window