Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
പത്തനംതിട്ടയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം
reporter

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സെഷന്‍സ് കോടതി നടപടി.

രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്ത ആദ്യ രണ്ടു ബലാത്സംഗ കേസുകളില്‍ കോടതികള്‍ അറസ്റ്റ് തടഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികതയെക്കുറിച്ച് കോടതി സംശയമുന്നയിച്ചിരുന്നു. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്ന വാദം പ്രതിഭാഗം മുന്നോട്ടുവച്ചിരുന്നു. നിലവില്‍ രണ്ടാഴ്ചയില്‍ അധികമായി ജയിലില്‍ കഴിയുകയാണ് രാഹുല്‍.

അതേസമയം, ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നത്.

പ്രോസിക്യൂഷന്‍ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിജീവിത സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നുമാണ് ആരോപണം

 
Other News in this category

 
 




 
Close Window