Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശശി തരൂരും കോണ്‍ഗ്രസ് ദേശീയ നേതൃത്വവും തമ്മില്‍ അകല്‍ച്ച
reporter

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള അകല്‍ച്ച തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേരാന്‍ നിശ്ചയിച്ച പാര്‍ലമെന്ററി നയ രൂപീകരണ യോഗത്തില്‍ ശശി തരൂര്‍ എംപി പങ്കെടുക്കില്ലെന്ന് സൂചന. നാളെ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കും തരൂര്‍ സന്നദ്ധത അറിയിച്ചിട്ടില്ലെന്നാണ് വിവരം.

തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തുടരുകയാണ്. നയരൂപീകരണ യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് തരൂരിന് കത്ത് നല്‍കിയിട്ടുണ്ടെങ്കിലും, അദ്ദേഹം ദുബായില്‍ പരിപാടിയില്‍ പങ്കെടുത്തതിനുശേഷം ഇന്നാണ് ഡല്‍ഹിയില്‍ തിരിച്ചെത്തുന്നത്. നാളെ ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് തരൂര്‍ പങ്കെടുക്കാന്‍ സമ്മതിച്ചിട്ടുള്ളത്. ഇതിനിടെ തരൂരിനെ ഒപ്പം നിര്‍ത്താന്‍ സിപിഎം ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

കൊച്ചിയിലെ മഹാപഞ്ചായത്ത് യോഗത്തിലെ അവഗണനയാണ് തരൂരിന്റെ അസന്തോഷത്തിന് കാരണമായത്. രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ വേദിയിലെ ഇരിപ്പിട ക്രമീകരണവും പ്രസംഗം വെട്ടിച്ചുരുക്കിയതും തരൂരിന് കടുത്ത അതൃപ്തി സൃഷ്ടിച്ചു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായിരുന്നിട്ടും തരൂരിന് വേദിയില്‍ ഏറ്റവും അറ്റത്താണ് ഇരിപ്പിടം നല്‍കിയിരുന്നത്.

പാര്‍ട്ടി പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന തരൂരിന്റെ നിലപാടാണ് വിവാദത്തിന് കാരണമായത്. പരിപാടിയില്‍ രാഹുല്‍ ഗാന്ധി മാത്രമേ കൂടുതല്‍ നേരം സംസാരിക്കൂ, മറ്റുള്ളവര്‍ പ്രസംഗം ചുരുക്കണമെന്നും നിര്‍ദേശിച്ചിരുന്നുവെങ്കിലും, പിന്നീട് പല നേതാക്കളും ദീര്‍ഘനേരം സംസാരിച്ചു. കൂടാതെ രാഹുല്‍ ഗാന്ധി വേദിയിലുണ്ടായിരുന്ന പല നേതാക്കളുടെയും പേരുകള്‍ എടുത്തു പറഞ്ഞപ്പോള്‍ ശശി തരൂരിനെ പരാമര്‍ശിക്കാതിരുന്നതും അദ്ദേഹത്തിന്റെ അസന്തോഷം വര്‍ധിപ്പിച്ചു

 
Other News in this category

 
 




 
Close Window