Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സ്വര്‍ണാഭരണ തട്ടിപ്പില്‍ മനംനൊന്ത് ആത്മഹത്യാശ്രമം; രണ്ടാമത്തെ യുവതിയും മരിച്ചു
reporter

തിരുവനന്തപുരം: വെങ്ങാനൂരില്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ സ്ത്രീ തിരികെ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. വെങ്ങാനൂര്‍ ചാവടിനട സ്വദേശിനി ഐശ്വര്യ (32) ആണ് മരിച്ചത്. സ്വകാര്യ സ്വര്‍ണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായ അഞ്ജു (28) നേരത്തെ മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പനങ്ങോട് സ്വദേശിനി സിന്ധുകുമാരി (53)യെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം തിരികെ നല്‍കാതെ കബളിപ്പിച്ചെന്നാണ് ഇവര്‍ക്കെതിരായ പ്രധാന ആരോപണം.

സിന്ധുകുമാരിക്കെതിരെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ പരാതികള്‍ വര്‍ധിച്ചുവരികയാണ്. സാമ്പത്തിക തട്ടിപ്പും വഞ്ചനയും ആരോപിച്ച് ഇതുവരെ 10 പരാതികള്‍ ലഭിച്ചതായാണ് വിവരം. കഴിഞ്ഞ 30ന് വൈകിട്ടാണ് അഞ്ജുവും ഐശ്വര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഇരുവരെയും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ജു ആദ്യം മരിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഐശ്വര്യയും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സിന്ധു കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയെന്നും തിരികെ ചോദിച്ചപ്പോള്‍ ആഭരണങ്ങള്‍ വിറ്റുപോയതായി പറഞ്ഞെന്നും അഞ്ജുവിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. അഞ്ജു, ഐശ്വര്യ എന്നിവരില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നുമായി ഏകദേശം 70 പവന്‍ സ്വര്‍ണം സിന്ധു കൈക്കലാക്കിയെന്നാണ് പരാതിയിലെ ആരോപണം. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് അന്വേഷണം തുടരുകയാണ്.

 
Other News in this category

 
 




 
Close Window