|
|
|
|
|
| നാളെ ശബ്ദമുയര്‍ത്തുന്നത് നിങ്ങളാകാം'; വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹന്‍ലാല്‍ |
കൊച്ചി: ഡല്‍ഹിയില്‍ വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകള്‍ക്കെതിരെ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മോഹന്‍ലാലിന്റെ മകളും സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്ന വിസ്മയ മോഹന്‍ലാലും. 'വില്‍ മേക്ക് ഇറ്റ് എസ്‌കെ' എന്ന സമൂഹമാധ്യമ പേജ് പങ്കുവച്ച കുറിപ്പ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പുനഃപങ്കുവച്ചാണ് വിസ്മയ നിലപാട് വ്യക്തമാക്കിയത്. പ്രതിഷേധക്കാരുടെ എല്ലാ ആവശ്യങ്ങളോടും യോജിക്കണമെന്നില്ലെങ്കിലും ജനങ്ങളുടെ ശബ്ദത്തിന് ചര്‍ച്ചയ്ക്കുപകരം ബലപ്രയോഗത്തിലൂടെ മറുപടി നല്‍കുന്നത് ജനാധിപത്യത്തിന് യോജിച്ചതാണോയെന്ന് കുറിപ്പില്‍ ചോദിക്കുന്നു. ഇന്ന് ഇതിനെ ചോദ്യംചെയ്തില്ലെങ്കില്‍ നാളെ സമാനമായ അനുഭവം ആര്‍ക്കും നേരിടേണ്ടിവരാമെന്ന മുന്നറിയിപ്പും |
|
Full Story
|
|
|
|
|
|
|
| സിജെപി സമരത്തിന് ഐക്യദാര്‍ഢ്യം: പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്; രാഹുലും പ്രിയങ്കയും കസ്റ്റഡിയില്‍ |
ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ (സിജെപി) 'ചലോ സന്‍സദ്' മാര്‍ച്ചിനുനേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരടക്കമുള്ള നേതാക്കളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് നീക്കി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ രാജാജി മാര്‍ഗിലെ വസതിക്കു സമീപത്തുനിന്നാണ് നേതാക്കള്‍ ലോക് കല്യാണ്‍ മാര്‍ഗിലേക്കു മാര്‍ച്ച് നടത്തിയത്. പ്രധാനമന്ത്രിയുടെ വസതിക്കു സമീപം കുത്തിയിരുന്ന് പ്രതിഷേധിച്ച നേതാക്കളെ പൊലീസ് |
|
Full Story
|
|
|
|
|
|
|
| പാലായില്‍ യുഡിഎഫിന്റെ രാഷ്ട്രീയ പരീക്ഷണം പാളി; ദിയ ബിനു പുറത്ത്, അവിശ്വാസം 17 വോട്ടിന് പാസായി |
പാലാ: രാഷ്ട്രീയനാടകങ്ങള്‍ക്ക് പലവട്ടം വേദിയായ പാലായില്‍ യുഡിഎഫ് നടത്തിയ ഭരണപരീക്ഷണം ഏഴുമാസം തികയുംമുമ്പേ അവസാനിച്ചു. നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ പാസായി. ഇതോടെ യുഡിഎഫ് പിന്തുണയോടെ അധികാരത്തിലെത്തിയ ദിയയ്ക്ക് അധ്യക്ഷസ്ഥാനം നഷ്ടമായി. 26 അംഗ കൗണ്‍സിലിലെ 17 പേര്‍ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു. എല്‍ഡിഎഫിന്റെ 12 അംഗങ്ങള്‍ക്കൊപ്പം പാര്‍ട്ടി വിപ്പ് ലംഘിച്ച നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും സ്വതന്ത്ര അംഗവും ഉപാധ്യക്ഷയുമായ മായാ രാഹുലും പ്രമേയത്തെ അനുകൂലിച്ചു. ഹാജരായ 17 പേരും അനുകൂലമായി വോട്ട് ചെയ്തതോടെയാണ് പ്രമേയം പാസായത്. കെ.എം. മാണിയുടെ രാഷ്ട്രീയ തട്ടകവും കേരള |
|
Full Story
|
|
|
|
|
|
|
| സിജെപിയുടെ 'ചലോ സന്‍സദ്' മാര്‍ച്ചില്‍ സംഘര്‍ഷം; കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും, കേന്ദ്രം ചര്‍ച്ചയ്ക്ക് |
ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) പാര്‍ലമെന്റിലേക്ക് നടത്തിയ 'ചലോ സന്‍സദ്' പ്രതിഷേധമാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ച ദിവസം ആയിരക്കണക്കിന് വിദ്യാര്‍ഥികളും യുവാക്കളും ജന്തര്‍ മന്തറിലും സമീപപ്രദേശങ്ങളിലും ഒത്തുകൂടി. പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന് പാര്‍ലമെന്റ് ഭാഗത്തേക്ക് നീങ്ങാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാസേന കണ്ണീര്‍വാതകവും ലാത്തിയും പ്രയോഗിച്ചു. പ്രതിഷേധക്കാരില്‍ ചിലര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. സമാധാനം പാലിക്കണമെന്ന് സിജെപി നേതൃത്വം പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. സംഘര്‍ഷത്തിന്റെ വിശദാംശങ്ങള്‍. സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ |
|
Full Story
|
|
|
|
|
|
|
| പ്ലീഡര്‍ നിയമന വിവാദം: മുഖ്യമന്ത്രിയെ കണ്ട് അലോഷ്യസ്; 'സര്‍ക്കാരുമായി പോരില്ല, അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു' |
തിരുവനന്തപുരം: ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ കൂടിക്കാഴ്ച നടത്തി. നിയമനം സംബന്ധിച്ച കെഎസ്യുവിന്റെ മുഴുവന്‍ ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും കൂടിക്കാഴ്ചയ്ക്കുശേഷം അലോഷ്യസ് പറഞ്ഞു. തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രി ക്ഷമാപൂര്‍വം കേട്ടു. പ്ലീഡര്‍ നിയമനത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്. സര്‍ക്കാരിലും മുഖ്യമന്ത്രിയിലും കെഎസ്യുവിന് പൂര്‍ണ വിശ്വാസമുണ്ടെന്നും അലോഷ്യസ് വ്യക്തമാക്കി. ''മുഖ്യമന്ത്രിയും അദ്ദേഹത്തോടൊപ്പമുള്ള കോണ്‍ഗ്രസ് മന്ത്രിമാരും കെഎസ്യുവിലൂടെ |
|
Full Story
|
|
|
|
|
|
|
| കോറോഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ജീവനക്കാര്‍ക്ക് ആകെ ഏഴുമാസത്തെ ശമ്പളം; ജൂലൈ 26നകം നല്‍കും |
കൊച്ചി: കോറോഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് കമ്പനി മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതായി തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ. നേരത്തേ പ്രഖ്യാപിച്ച രണ്ടുമാസത്തെ ശമ്പളത്തിനു പുറമേ അഞ്ചുമാസത്തെ ഗ്രോസ് ശമ്പളംകൂടി കമ്പനി നല്‍കും. ഇതോടെ പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് ആകെ ഏഴുമാസത്തെ ശമ്പളം ലഭിക്കും. കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളില്‍നിന്ന് പിരിച്ചുവിടപ്പെട്ട ഏകദേശം 850 ജീവനക്കാര്‍ക്ക് ജൂലൈ 26നകം തുക അക്കൗണ്ടില്‍ ലഭ്യമാക്കുമെന്നാണ് കമ്പനി ഉറപ്പുനല്‍കിയതെന്ന് മന്ത്രി അറിയിച്ചു. സര്‍ക്കാര്‍, തൊഴില്‍വകുപ്പ്, ജീവനക്കാരുടെ പ്രതിനിധികള്‍, ട്രേഡ് യൂണിയനുകള്‍ എന്നിവരുടെ നിരന്തര ഇടപെടലിനെത്തുടര്‍ന്നാണ് ധാരണയിലെത്തിയത്. ചര്‍ച്ചയിലെ |
|
Full Story
|
|
|
|
|
|
|
| സോഫ്റ്റ്വെയര്‍ എന്‍ജിനീയറുടെ ദുരൂഹമരണം; കുളത്തില്‍ ദേവീവിഗ്രഹത്തിനായി തിരച്ചില്‍ |
ഹൈദരാബാദ്: സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ദുരൂഹതയിലേക്ക്. മരിക്കുന്നതിനു തൊട്ടുമുന്‍പ് യുവതി സമീപത്തെ ക്ഷേത്രത്തില്‍നിന്ന് എടുത്തതായി പറയപ്പെടുന്ന ദേവീവിഗ്രഹം കണ്ടെത്താന്‍ പൊലീസ് കുളത്തില്‍ വ്യാപക തിരച്ചില്‍ ആരംഭിച്ചു. തേജസ്വിനി എന്ന യുവതിയെയാണ് കഴിഞ്ഞ ദിവസം കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു മുന്‍പ് യുവതി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയ ശേഷം സമീപത്തെ ക്ഷേത്രത്തില്‍ പ്രവേശിക്കുകയും അവിടെയുണ്ടായിരുന്ന 'അമ്മവാരു' ദേവിയുടെ വിഗ്രഹവുമായി കുളത്തിലേക്കു നടന്നുപോയി ചാടുകയുമായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. യുവതിയുടെ മൃതദേഹം കുളത്തില്‍നിന്ന് |
|
Full Story
|
|
|
|
|
|
|
| കേരള വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് മുസ്ലിം ലീഗിന്റെ പിന്തുണ |
തിരുവനന്തപുരം: നിലവിലെ കേരള വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പിന്തുണ. ബോര്‍ഡിന്റെ നിയമസാധുത ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ലീഗ് നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നോമിനികളായി പ്രവര്‍ത്തിക്കുന്ന ബോര്‍ഡ് അംഗങ്ങള്‍ വഖഫ് ഭേദഗതി നിയമമായ 'ഉമീദ് ആക്ട്' നിഷ്‌കര്‍ഷിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന വിലയിരുത്തലിലാണ് ശനിയാഴ്ച ചേര്‍ന്ന ലീഗ് സംസ്ഥാന കമ്മിറ്റി എത്തിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ബോര്‍ഡ് ചെയര്‍മാന്‍ കെ.എസ്. ഹംസ, അംഗങ്ങളായ എ.എ. റഹീം, ഉമര്‍ ഫൈസി മുക്കം എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് |
|
Full Story
|
|
|
|
| |