Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് വില 88,360 രൂപ
reporter

കൊച്ചി: ഇന്നലെ രണ്ട് തവണകളായി 1,400 രൂപ വര്‍ധിച്ച് വീണ്ടും ?90,000 കടന്ന് കുതിക്കുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് തിരിച്ചടിയുണ്ടായി. ഇന്നലെ വര്‍ധിച്ച അതേ തോതില്‍ തന്നെ ഇന്ന് വില കുറഞ്ഞു. പവന് വില 1,400 രൂപ കുറഞ്ഞ് ?88,360 ആയി. ഗ്രാമിന് 175 രൂപ കുറഞ്ഞ് ഇപ്പോഴത്തെ വില ?11,045.

ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സ്വര്‍ണവില ?90,000ല്‍ താഴെയെത്തിയത്. എന്നാല്‍ ഇന്നലെ രണ്ട് തവണകളായി വര്‍ധന രേഖപ്പെടുത്തിയതോടെ വില വീണ്ടും ?90,000 കടക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതേ തോതില്‍ തന്നെ വില തിരിച്ചിറങ്ങി.

പത്തുദിവസത്തിനിടെ പവന് വിലയില്‍ ?9,000യുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ മാസം ഏറ്റവും കുറഞ്ഞ വില ഒക്ടോബര്‍ 3ന് രേഖപ്പെടുത്തിയ ?86,560 ആയിരുന്നു. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ ?97,360 ആണ് സര്‍വകാല റെക്കോര്‍ഡ് വില.

അമേരിക്കയിലെ സാമ്പത്തിക അനിശ്ചിതത്വം ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഈ ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും നേരിയതായും ശക്തമായതായും പ്രതിഫലിക്കുന്നതാണ് വിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് കാരണം.

 
Other News in this category

 
 




 
Close Window