Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
വാര്‍ത്തകള്‍
  11-08-2026
എഫ്സിആര്‍എ ഭേദഗതി ബില്‍ ജെപിസിക്ക് വിടാന്‍ കേന്ദ്രം; കടുത്ത നിലപാടില്‍ നിന്ന് പിന്മാറ്റം

ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ) ഭേദഗതി ബില്ലില്‍ കടുത്ത നിലപാടില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്നു. ബില്‍ വിശദപരിശോധനയ്ക്കായി സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെപിസി) വിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ബില്ലിനെതിരെ വിവിധ മത-സാമൂഹിക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും ഉയര്‍ത്തിയ ആശങ്കകള്‍ പരിഗണിച്ചാണ് നീക്കം. ബില്‍ ജെപിസിക്ക് വിടുന്നതിനുള്ള പ്രമേയം കേന്ദ്രസര്‍ക്കാര്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. ക്രൈസ്തവ സഭാ പ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി സംഘടനകള്‍ എഫ്സിആര്‍എ ഭേദഗതിയിലെ വ്യവസ്ഥകളെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനെ ആശങ്ക

Full Story
  11-08-2026
ഓണാഘോഷത്തില്‍ പാട്ടുവയ്ക്കും മുന്‍പ് ജാഗ്രത; പകര്‍പ്പവകാശമുള്ള ഗാനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമെന്ന് മുന്നറിയിപ്പ്

കൊച്ചി: ഓണാഘോഷ പരിപാടികളില്‍ പാട്ടുവച്ച് ആഘോഷിക്കുന്നവര്‍ പകര്‍പ്പവകാശ നിയമലംഘനത്തില്‍ കുടുങ്ങാതിരിക്കാന്‍ ജാഗ്രത പാലിക്കണം. പകര്‍പ്പവകാശമുള്ള ഗാനങ്ങള്‍ പൊതുവേദികളില്‍ ഉപയോഗിക്കുന്നതിന് മുന്‍കൂട്ടി അനുമതി വേണമെന്ന മുന്നറിയിപ്പുമായി സംഗീത കമ്പനികളുടെ പബ്ലിക് പെര്‍ഫോമന്‍സ് അവകാശങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സി രംഗത്തെത്തി. 1957ലെ പകര്‍പ്പവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം, പൊതുവായ ആഘോഷ പരിപാടികളില്‍ പകര്‍പ്പവകാശമുള്ള സംഗീതം കേള്‍പ്പിക്കുകയോ മറ്റ് രീതിയില്‍ ഉപയോഗിക്കുകയോ ചെയ്യുന്നതിന് ബന്ധപ്പെട്ട പകര്‍പ്പവകാശ ഉടമകളില്‍ നിന്നോ അവരുടെ അംഗീകൃത പ്രതിനിധികളില്‍ നിന്നോ മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരിപാടികളുടെ

Full Story
  10-08-2026
പൊന്നാനി ഷിപ്പ്യാര്‍ഡ് പദ്ധതി രാഷ്ട്രീയ വിവാദത്തില്‍; മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ചൂണ്ടിക്കാട്ടി എംഎല്‍എ എതിര്‍പ്പില്‍

പൊന്നാനി: കേരളത്തിന്റെ രണ്ടാം ഷിപ്പ്യാര്‍ഡ് പദ്ധതിയായി ഉയര്‍ത്തിക്കാട്ടപ്പെട്ട പൊന്നാനി കപ്പല്‍നിര്‍മാണ പദ്ധതി രാഷ്ട്രീയ വിവാദത്തിലേക്ക്. 29.327 ഏക്കര്‍ തീരദേശ ഭൂമിയില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്കെതിരെ പൊന്നാനി എംഎല്‍എ കെ.പി. നൗഷാദ് അലി രംഗത്തെത്തിയതോടെയാണ് തര്‍ക്കം ശക്തമായത്. പദ്ധതി മത്സ്യത്തൊഴിലാളികളുടെയും മത്സ്യവ്യാപാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് പേരുടെയും ഉപജീവനത്തെ ബാധിക്കുമെന്നാണ് എംഎല്‍എയുടെ ആരോപണം. ഹൈദരാബാദ് ആസ്ഥാനമായ ട്രാവന്‍കൂര്‍ പ്രിസിഷന്‍ കോംപോണന്റ്‌സും കേരള മാരിടൈം ബോര്‍ഡും ചേര്‍ന്ന് പൊതു-സ്വകാര്യ പങ്കാളിത്ത (പി.പി.പി.) മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി ഏകദേശം 1,000 കോടി രൂപ

Full Story
  10-08-2026
മകളുടെ വിമര്‍ശനത്തില്‍ തെറ്റില്ല; അവരുടെ വികാരം മനസ്സിലാക്കുന്നു': മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊല്ലം: വിഴിഞ്ഞത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകള്‍ തന്നെ വിമര്‍ശിച്ചതില്‍ ഒരു തെറ്റും കാണുന്നില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കുടുംബാംഗത്തെ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന ദുഃഖവും അമര്‍ഷവും പ്രതിഷേധവും സ്വാഭാവികമാണെന്നും അത് ഭരണകൂടത്തോടാണ് പ്രകടിപ്പിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. നീണ്ടകരയില്‍ കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മന്ത്രി ഷിബു ബേബി ജോണിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ''അവരുടെ വികാരം പൂര്‍ണമായി ഉള്‍ക്കൊള്ളുന്നു. കുടുംബത്തില്‍ നിന്ന് ഒരാളെ നഷ്ടപ്പെട്ടാല്‍ ദേഷ്യവും അമര്‍ഷവും പ്രതിഷേധവും ഉണ്ടാകും. അവര്‍ക്ക് ആരോടാണ് പ്രതിഷേധിക്കാനാകുക? ഭരണകൂടത്തോടല്ലേ.

Full Story
  10-08-2026
കാണാതായ യുവാവിനായുള്ള തിരച്ചിലിന് കൈത്താങ്ങ്; ഒറ്റരാത്രികൊണ്ട് ഹെലിപാഡ് ഒരുക്കി അമൃതാനന്ദമയി മഠം

കരുനാഗപ്പള്ളി: കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ യുവാവിനായുള്ള നാവികസേനയുടെ തിരച്ചില്‍ ദൗത്യത്തിന് അടിയന്തര സഹായവുമായി മാതാ അമൃതാനന്ദമയി മഠം. കാണാതായ ഗൗതം കൃഷ്ണയെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടത്തുന്ന നാവികസേനാ ഹെലികോപ്റ്ററുകള്‍ക്ക് ഇറങ്ങുന്നതിനായി ഒറ്റരാത്രികൊണ്ട് ഹെലിപാഡ് നിര്‍മ്മിച്ചുനല്‍കുകയായിരുന്നു മഠം. അമൃതപുരിയിലെ അമൃത എന്‍ജിനിയറിങ് കോളജ് ഗ്രൗണ്ടിലാണ് അടിയന്തരമായി ഹെലിപാഡ് സജ്ജീകരിച്ചത്. കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെയും കൊല്ലം ജില്ലാ കളക്ടറുടെയും പ്രത്യേക അഭ്യര്‍ത്ഥനയെ തുടര്‍ന്ന് മാതാ അമൃതാനന്ദമയിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്ന് മഠം അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച

Full Story
  09-08-2026
സ്വാതന്ത്ര്യദിനത്തില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്ന് സര്‍ക്കുലര്‍; യുഡിഎഫിലും ലീഗിലും അതൃപ്തി, വിവാദം ശക്തം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം യുഡിഎഫ് സര്‍ക്കാരിനെയും ഘടകകക്ഷിയായ മുസ്ലിം ലീഗിനെയും പ്രതിരോധത്തിലാക്കുന്നു. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഓഗസ്റ്റ് ആറിന് പുറത്തിറക്കിയ സര്‍ക്കുലറാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക പരിപാടികളില്‍ ദേശീയഗീതമായ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. എന്നാല്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികള്‍ക്ക് ഇതില്‍ വിയോജിപ്പുണ്ടെന്നാണ് വിവരം. വിഷയത്തില്‍ യുഡിഎഫ്-ബിജെപി ബന്ധം ആരോപിച്ച് എല്‍ഡിഎഫും

Full Story
  09-08-2026
കേരളം ഗുണ്ടകളുടെ പറുദീസയല്ല; ജനങ്ങളെ വെല്ലുവിളിക്കുന്നവരെ നിലയ്ക്ക് നിര്‍ത്തുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തില്‍ സ്ഥാനമുണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളം ഗുണ്ടകളുടെ നാടല്ലെന്നും സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ജനങ്ങളുടെ നാടാണെന്നും അദ്ദേഹം പറഞ്ഞു. അര്‍ജുന്‍ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ നിയമസംവിധാനങ്ങളെയാകെ വെല്ലുവിളിക്കുന്നവരുടെ അനുഭവം എന്തായിരിക്കുമെന്ന് അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റിലൂടെ വ്യക്തമായെന്ന് ചെന്നിത്തല പറഞ്ഞു. അര്‍ജുന്‍ ആയങ്കി മാത്രമല്ല, സംസ്ഥാനത്തെ എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഗുണ്ടകളെ സംരക്ഷിക്കുകയും സഹായിക്കുകയും

Full Story
  09-08-2026
ഓട്ടോ ഡ്രൈവറുടെ സംശയം നിര്‍ണായകമായി; വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്ന് അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടി

കണ്ണൂര്‍: ഏറെനാളായി ഒളിവിലായിരുന്ന അര്‍ജുന്‍ ആയങ്കിയെ കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പൊലീസ് പിടികൂടി. അര്‍ജുന്‍ ഫ്‌ലാറ്റിലെത്തിയ ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ക്ക് തോന്നിയ സംശയമാണ് ഇയാളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇന്നലെ ഉച്ചയോടെയാണ് അര്‍ജുന്‍ ആയങ്കി കണ്ണൂരിലെത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഓട്ടോറിക്ഷയില്‍ വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റിലെത്തിയ ഇയാളെക്കുറിച്ച് ഡ്രൈവര്‍ക്ക് സംശയം തോന്നിയതോടെയാണ് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചത്. തുടര്‍ന്ന് അര്‍ജുന്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് പൊലീസ് രഹസ്യമായി നിരീക്ഷിച്ചു. പുലര്‍ച്ചെ രണ്ടുമണിയോടെ ഫ്‌ലാറ്റ് വളഞ്ഞാണ് പൊലീസ് ഇയാളെ

Full Story
[14][15][16][17][18]
 
-->




 
Close Window