Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
വാര്‍ത്തകള്‍
  19-07-2026
സര്‍ക്കാര്‍ പ്ലീഡര്‍ നിയമനവിവാദം: പരസ്യ പ്രതികരണങ്ങള്‍ വിലക്കി കെപിസിസി

തിരുവനന്തപുരം: സര്‍ക്കാര്‍ പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്യുവും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ പരസ്യ പ്രതികരണങ്ങള്‍ വിലക്കി കെപിസിസി നേതൃത്വം. നേതാക്കളും വക്താക്കളും സമൂഹമാധ്യമങ്ങളിലൂടെ ചേരിതിരിഞ്ഞ് അഭിപ്രായപ്രകടനം നടത്തരുതെന്ന് കെപിസിസി നിര്‍ദേശിച്ചു. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങള്‍ ഒഴിവാക്കണമെന്നും അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ പാര്‍ട്ടി വേദികളില്‍ മാത്രം ഉന്നയിക്കണമെന്നും കെപിസിസി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. പാര്‍ട്ടി വക്താക്കള്‍ ഇരുചേരികളായി തിരിഞ്ഞ് പരസ്യമായി ഏറ്റുമുട്ടുന്ന സാഹചര്യം രൂക്ഷമായതോടെയാണ് ഇടപെടല്‍. മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ചില വക്താക്കള്‍ രംഗത്തെത്തിയതും

Full Story
  18-07-2026
ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവിവാദം: അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് ഡിസിസി ഓഫീസിനു മുന്നില്‍ ബാനര്‍

കൊച്ചി: ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ ബാനര്‍ സ്ഥാപിച്ചു. സംഭവം വിവാദമായതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ബാനര്‍ നീക്കം ചെയ്തു. 'കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദിച്ചവരുടെ കാര്യത്തില്‍ കെ.എസ്.യുവിന് അഭിപ്രായം പറയാന്‍ അവകാശമുണ്ട്' എന്ന ആശയത്തിലുള്ള വാചകമാണ് ബാനറില്‍ ഉണ്ടായിരുന്നത്. ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തെച്ചൊല്ലി മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യുവും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്.

അതേസമയം,

Full Story
  18-07-2026
വൈദ്യുതി ക്ഷാമം രൂക്ഷം; രാത്രികാല പവര്‍കട്ട് ഉടന്‍ പിന്‍വലിക്കാനാകില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: കാലവര്‍ഷം ദുര്‍ബലമായതിനെ തുടര്‍ന്ന് ചൂടും വൈദ്യുതി ഉപഭോഗവും റെക്കോര്‍ഡുകള്‍ ഭേദിച്ച് ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ രാത്രികാല പവര്‍കട്ട് അടിയന്തരമായി പിന്‍വലിക്കാന്‍ കഴിയില്ലെന്ന് കെഎസ്ഇബി. വൈദ്യുതി ആവശ്യകത ഏറ്റവും ഉയരുന്ന പീക്ക് സമയങ്ങളില്‍ സംസ്ഥാനത്ത് നിലവില്‍ 500 മെഗാവാട്ടിന്റെ ദൗര്‍ലഭ്യം നേരിടുന്നതായി കെഎസ്ഇബി ചെയര്‍മാന്‍ എം.ജി. രാജമാണിക്യം അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ രണ്ടുവരെ ഏര്‍പ്പെടുത്തിയിരിക്കുന്ന വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ നിലപാട്. അതേസമയം, ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ വൈദ്യുതി തടസ്സമുണ്ടാകില്ലെന്ന് ബോര്‍ഡ് ഉറപ്പുനല്‍കിയിട്ടുണ്ട്.
Full Story

  18-07-2026
സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവിവാദം; കോണ്‍ഗ്രസിലെ ഭിന്നതയില്‍ പ്രതികരണവുമായി മെത്രാപ്പൊലീത്ത

തൃശ്ശൂര്‍: സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യുവും തമ്മിലുണ്ടായ അഭിപ്രായഭിന്നത കോണ്‍ഗ്രസിനുള്ളിലെ പുതിയ തര്‍ക്കമായി മാറുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയെ പരോക്ഷമായി പിന്തുണച്ചും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പരിഹസിച്ചും ഓര്‍ത്തഡോക്സ് സഭയുടെ തൃശ്ശൂര്‍ മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. ''കെ.സി. പിള്ളേരെക്കൊണ്ട് ചൂടുചോറു വാരിച്ച് കേരളത്തിലെ പാര്‍ട്ടിയേയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'' എന്നായിരുന്നു മെത്രാപ്പൊലീത്തയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ്

Full Story
  17-07-2026
ടാറ്റയുടെ 10,000 കോടി കപ്പല്‍നിര്‍മാണ പദ്ധതി: മുഖ്യമന്ത്രിയുടെ അവകാശവാദം നിഷേധിച്ച് മുതിര്‍ന്ന എക്‌സിക്യൂട്ടീവ്

മുംബൈ: കേരളത്തില്‍ 10,000 കോടി നിക്ഷേപത്തില്‍ കപ്പല്‍നിര്‍മാണശാല ആരംഭിക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം നിഷേധിച്ച് കമ്പനിയിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവ്. കേരളത്തിലോ രാജ്യത്തെ മറ്റേതെങ്കിലും സ്ഥലത്തോ ഇത്തരമൊരു പദ്ധതി ടാറ്റ ഗ്രൂപ്പിന്റെ പരിഗണനയിലില്ലെന്ന് എക്‌സിക്യൂട്ടീവ് വ്യക്തമാക്കിയതായി ഇക്കണോമിക് ടൈംസിന്റെ 'ഇടി ഇന്‍ഫ്ര' റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരണം തേടി അയച്ച ഇ-മെയിലിന് ടാറ്റ ഗ്രൂപ്പിന്റെ ഔദ്യോഗിക വക്താവ് മറുപടി നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കേരളത്തില്‍ കപ്പല്‍നിര്‍മാണ സംരംഭത്തിനായി 10,000 കോടി നിക്ഷേപിക്കാന്‍ ടാറ്റ ഗ്രൂപ്പ് അനുമതി തേടിയിട്ടുണ്ടെന്നാണ്

Full Story
  17-07-2026
രൂപയുടെ മൂല്യത്തകര്‍ച്ച: പ്രവാസികളുടെ ഇന്ത്യന്‍ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ യഥാര്‍ഥ മൂല്യം കുറയുമെന്ന് വിദഗ്ധന്‍

കൊച്ചി: രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നത് യുഎഇയില്‍ കഴിയുന്ന പ്രവാസികള്‍ ഇന്ത്യയില്‍ എടുക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ യഥാര്‍ഥ പരിരക്ഷാമൂല്യം ഗണ്യമായി കുറയ്ക്കുമെന്ന് ഇന്‍ഷുറന്‍സ് വിദഗ്ധനും പോളിസിബസാര്‍ ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസ് ഹെഡുമായ അതുല്‍ കതൂരിയ അഭിപ്രായപ്പെട്ടു. മറ്റു കറന്‍സികള്‍ക്കെതിരെ രൂപ ദുര്‍ബലമാകുന്നത് ഗള്‍ഫ് പ്രവാസികളുടെ ദീര്‍ഘകാല സാമ്പത്തിക സുരക്ഷയെ പ്രതികൂലമായി ബാധിക്കാം. നിലവില്‍ ഒന്‍പത് ലക്ഷത്തിലധികം മലയാളികള്‍ യുഎഇയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ എടുക്കുന്ന ഒരു കോടി രൂപയുടെ ടേം ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് നിലവിലെ വിനിമയനിരക്കില്‍ ഏകദേശം 3.9 ലക്ഷം ദിര്‍ഹത്തിന്റെ മൂല്യം മാത്രമാണുള്ളത്.

Full Story
  17-07-2026
വഖഫ് ബോര്‍ഡ് വിവാദം: സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നുവെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതര വിഭാഗങ്ങളില്‍നിന്നുള്ളവരെ അംഗങ്ങളാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംഘപരിവാര്‍ മുന്നോട്ടുവച്ച അജണ്ട കേരളത്തിലും നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പിണറായി പറഞ്ഞു. മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട സ്ഥാപനമായ വഖഫ് ബോര്‍ഡിന്റെ ഭരണനിര്‍വഹണത്തില്‍ മറ്റു മതസ്ഥരെ ഉള്‍പ്പെടുത്താനുള്ള നീക്കം ഗൗരവകരമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സ്വീകരിച്ച നിലപാടിലേക്കാണ് കേരള സര്‍ക്കാരും

Full Story
  16-07-2026
ശക്തിപ്രാപിച്ച് എല്‍ നിനോ; ഇന്ത്യയില്‍ മഴക്കുറവും കടുത്ത ചൂടും വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: മധ്യ-കിഴക്കന്‍ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം അസാധാരണമായി ചൂടാകുന്ന എല്‍ നിനോ പ്രതിഭാസം ശക്തിപ്രാപിക്കുന്നു. ഇന്ത്യന്‍ കാലവര്‍ഷം ഇതിനകം ദുര്‍ബലമായ സാഹചര്യത്തില്‍ കൃഷി, ജലലഭ്യത, വൈദ്യുതി ഉല്‍പാദനം, പൊതുജനാരോഗ്യം തുടങ്ങിയ മേഖലകളില്‍ ആശങ്ക വര്‍ധിപ്പിക്കുന്ന മുന്നറിയിപ്പുകളാണ് അന്താരാഷ്ട്ര കാലാവസ്ഥാ ഏജന്‍സികള്‍ നല്‍കുന്നത്. ജൂലൈ ഒമ്പതിന് പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പില്‍ എല്‍ നിനോ ഈ വര്‍ഷാവസാനംവരെ ശക്തിപ്രാപിക്കുമെന്ന് അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സിയായ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി. 2027-ലെ വസന്തകാലത്തിന്റെ ആരംഭംവരെ എല്‍ നിനോ തുടരാന്‍ 97 ശതമാനം സാധ്യതയുണ്ട്.

Full Story
[12][13][14][15][16]
 
-->




 
Close Window