Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
വാര്‍ത്തകള്‍
  08-07-2026
കള്ളാടി ദുരന്തമേഖല സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രക്ഷാപ്രവര്‍ത്തനം നേരിട്ട് വിലയിരുത്തി

കല്‍പ്പറ്റ: വയനാട്ടിലെ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. മന്ത്രിമാരായ ടി. സിദ്ദിഖ്, എ.പി. അനില്‍കുമാര്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലെത്തിയ മുഖ്യമന്ത്രി തുടര്‍ന്ന് റോഡ് മാര്‍ഗമാണ് ദുരന്തസ്ഥലത്തെത്തിയത്. സംഭവസ്ഥലത്തെത്തിയ മുഖ്യമന്ത്രി തൊഴിലാളികളുമായും രക്ഷാപ്രവര്‍ത്തകരുമായും ഉദ്യോഗസ്ഥരുമായും സംസാരിച്ചു. സുരക്ഷാ കാരണങ്ങളാല്‍ അപകടമേഖലയിലെ പാലത്തിനപ്പുറത്തേക്ക് പോകാന്‍ മുഖ്യമന്ത്രിയെ അനുവദിച്ചില്ല. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതിയും കാണാതായവര്‍ക്കായുള്ള തിരച്ചിലും ഉള്‍പ്പെടെയുള്ള

Full Story
  08-07-2026
അയോധ്യയ്ക്കും ബദരീനാഥിനും പിന്നാലെ ബഗലാമുഖി ക്ഷേത്രത്തിലും സംഭാവന വിവാദം; സ്വകാര്യ അക്കൗണ്ടുകളിലേക്ക് പണം വകമാറ്റിയെന്ന് ആരോപണം

ഭോപാല്‍: അയോധ്യയിലെ രാമക്ഷേത്രത്തെയും ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തെയും ചുറ്റിപ്പറ്റിയ സംഭാവന വിവാദങ്ങള്‍ക്ക് പിന്നാലെ, ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ പ്രശസ്തമായ മാ ബഗലാമുഖി ക്ഷേത്രത്തിലും ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണം. അഗര്‍-മാല്‍വ ജില്ലയിലെ നാല്‍ഖേഡയിലുള്ള ക്ഷേത്രത്തില്‍ ഔദ്യോഗിക ഭരണസമിതിക്ക് സമാന്തരമായി അനധികൃത സ്വകാര്യ സമിതി പ്രവര്‍ത്തിക്കുകയും ഭക്തരില്‍ നിന്ന് പണവും സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങളും സ്വീകരിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ജില്ലാ കലക്ടര്‍ പ്രീതി യാദവ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഔദ്യോഗിക ക്ഷേത്ര മാനേജ്മെന്റ് കമ്മിറ്റി നിലവിലിരിക്കെയാണ്

Full Story
  07-07-2026
പിഎം ശ്രീയില്‍ സര്‍ക്കാരിന് തിരിച്ചടി; പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍. പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ക്കും പ്രത്യയശാസ്ത്ര നിലപാടുകള്‍ക്കും വിരുദ്ധമായ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുഖ്യമന്ത്രി വി.ഡി. സതീശനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പുതിയ രാഷ്ട്രീയ പ്രതിസന്ധിയിലായി. കേന്ദ്ര ഫണ്ട് നഷ്ടപ്പെടാതിരിക്കാനായി പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ഭരണകക്ഷിയായ യുഡിഎഫിലെ നേതൃത്വത്തിന്റെയും നിലപാടിനാണ് ഹൈക്കമാന്‍ഡിന്റെ

Full Story
  07-07-2026
ഇതര മതസ്ഥരുമായുള്ള നിക്കാഹിന് മുന്‍കൂര്‍ അനുമതി; ഛത്തീസ്ഗഢ് വഖഫ് ബോര്‍ഡ് നീക്കത്തിനെതിരെ വിവാദം

റായ്പൂര്‍: മുസ്ലിം വ്യക്തി ഇതര മതസ്ഥനുമായി നിക്കാഹ് നടത്തുന്നതിന് മുന്‍കൂട്ടി അനുമതി തേടണമെന്ന നിര്‍ദേശവുമായി ഛത്തീസ്ഗഢ് സംസ്ഥാന വഖഫ് ബോര്‍ഡ്. സംസ്ഥാനത്ത് നിക്കാഹ് നടത്തിക്കൊടുക്കുന്ന ഖാസിമാരെയും മൗലാനമാരെയും വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശിക്കുന്ന പുതിയ ചട്ടക്കൂടാണ് പരിഗണനയില്‍. നീക്കം പുറത്തുവന്നതോടെ മുസ്ലിം സമുദായത്തിനകത്തുനിന്നുതന്നെ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. നിര്‍ദേശപ്രകാരം, വിവാഹത്തിലെ ഒരാള്‍ മുസ്ലിമല്ലെങ്കില്‍ നിക്കാഹ് നടത്തിക്കൊടുക്കുന്ന ഖാസി നേരിട്ട് ചടങ്ങുമായി മുന്നോട്ടുപോകാതെ വിഷയം വഖഫ് ബോര്‍ഡിന് കൈമാറണം. രേഖകളും നിയമപരമായ നടപടിക്രമങ്ങളും മതപരമായ വ്യവസ്ഥകളും പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടി. ഇതിനായി

Full Story
  07-07-2026
സംസ്ഥാന സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാന്‍ എസ്. സോമനാഥിന് മുഖ്യമന്ത്രിയുടെ ക്ഷണം

തിരുവനന്തപുരം: ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ്. സോമനാഥിനെ സംസ്ഥാന സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാന്‍ ക്ഷണിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സര്‍ക്കാരിന്റെ ഫ്‌ലാഗ്ഷിപ്പ് പദ്ധതികളായ 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍', 'സ്‌പേസ് എക്കണോമി' എന്നിവയ്ക്ക് ഉപദേശം നല്‍കാനാണ് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചത്. എന്‍. രാമചന്ദ്രന്‍ സ്മാരക പുരസ്‌കാരം സോമനാഥിന് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ക്ഷണത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് എസ്. സോമനാഥ് പ്രതികരിച്ചു.

വിദേശ സര്‍വകലാശാലകളെ കേരളത്തിലേക്ക് ക്ഷണിക്കും

ലോകപ്രശസ്ത വിദേശ സര്‍വകലാശാലകള്‍ കേരളത്തില്‍ തങ്ങളുടെ

Full Story
  06-07-2026
കുടിയേറ്റ തൊഴിലാളികള്‍ കേരളത്തില്‍ ചെലവഴിക്കുന്നത് പ്രതിവര്‍ഷം 26,100 കോടി രൂപയെന്ന് സന്നദ്ധ സംഘടന

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ തങ്ങളുടെ വരുമാനത്തിന്റെ വളരെ ചെറിയൊരു പങ്ക് മാത്രമാണ് കേരളത്തില്‍ ചെലവഴിക്കുന്നതെന്ന നിയമസഭയിലെ പ്രസ്താവനയെ എതിര്‍ത്ത് തൊഴിലാളി ക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന. കുടിയേറ്റ തൊഴിലാളികള്‍ താമസം, ഭക്ഷണം, ഗതാഗതം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി പ്രതിവര്‍ഷം കുറഞ്ഞത് 26,100 കോടി രൂപയെങ്കിലും കേരളത്തില്‍ ചെലവഴിക്കുന്നുണ്ടെന്നാണ് സംഘടനയുടെ വാദം. കുടിയേറ്റ തൊഴിലാളികള്‍ പ്രധാനമായും ഗോതമ്പ് മാവ്, പലചരക്ക് സാധനങ്ങള്‍, മദ്യം എന്നിവയ്ക്കായി മാത്രമാണ് കേരളത്തില്‍ പണം ചെലവഴിക്കുന്നതെന്നായിരുന്നു നിയമസഭയില്‍ ഉയര്‍ന്ന പരാമര്‍ശം. എന്നാല്‍ ഈ വിലയിരുത്തല്‍ യാഥാര്‍ഥ്യവുമായി

Full Story
  06-07-2026
സ്വര്‍ണാഭരണ തട്ടിപ്പില്‍ മനംനൊന്ത് ആത്മഹത്യാശ്രമം; രണ്ടാമത്തെ യുവതിയും മരിച്ചു

തിരുവനന്തപുരം: വെങ്ങാനൂരില്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ സ്ത്രീ തിരികെ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. വെങ്ങാനൂര്‍ ചാവടിനട സ്വദേശിനി ഐശ്വര്യ (32) ആണ് മരിച്ചത്. സ്വകാര്യ സ്വര്‍ണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ഇതേ സ്ഥാപനത്തിലെ ജീവനക്കാരിയായ അഞ്ജു (28) നേരത്തെ മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പനങ്ങോട് സ്വദേശിനി സിന്ധുകുമാരി (53)യെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം തിരികെ നല്‍കാതെ കബളിപ്പിച്ചെന്നാണ് ഇവര്‍ക്കെതിരായ പ്രധാന ആരോപണം.

സിന്ധുകുമാരിക്കെതിരെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ പരാതികള്‍

Full Story
  05-07-2026
വിഴിഞ്ഞം ഓഹരി കൈമാറ്റം സര്‍ക്കാര്‍ അനുമതിക്ക് ശേഷം മാത്രം; 'എംഎസ്സിക്ക് കുത്തകാവകാശമില്ല', വിശദീകരണവുമായി അദാനി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ 49 ശതമാനം ഓഹരികള്‍ ആഗോള ഷിപ്പിങ് ഭീമനായ എംഎസ്സി ഗ്രൂപ്പിന്റെ ടെര്‍മിനല്‍ വിഭാഗത്തിന് കൈമാറാനുള്ള നിര്‍ദേശത്തെച്ചൊല്ലിയുള്ള വിവാദത്തില്‍ വിശദീകരണവുമായി അദാനി പോര്‍ട്‌സ്. കേരള സര്‍ക്കാരിന്റെ അനുമതിയുള്‍പ്പെടെ ആവശ്യമായ എല്ലാ ഔദ്യോഗിക അംഗീകാരങ്ങളും ലഭിച്ചതിന് ശേഷം മാത്രമേ ഓഹരി കൈമാറ്റം പൂര്‍ത്തിയാക്കൂവെന്ന് കമ്പനി വ്യക്തമാക്കി. നിലവില്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി ഘടനയില്‍ ഉടന്‍ മാറ്റമൊന്നുമില്ലെന്നും അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ സിഇഒ അശ്വനി ഗുപ്ത അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി

Full Story
[16][17][18][19][20]
 
-->




 
Close Window