Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
വാര്‍ത്തകള്‍
  16-07-2026
മന്ത്രി പദവിക്ക് മൂന്നുകോടി ആവശ്യപ്പെട്ട് വ്യാജകോള്‍; ഷാഫി പറമ്പിലും ഡീന്‍ കുര്യാക്കോസും തട്ടിപ്പുസംഘത്തിന്റെ ലക്ഷ്യം

ന്യൂഡല്‍ഹി: എലത്തൂര്‍ എംഎല്‍എ കെ. വിദ്യാ ബാലകൃഷ്ണന് മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രി പദവി ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്തതിന് പിന്നാലെ, കോണ്‍ഗ്രസിന്റെ മറ്റു ജനപ്രതിനിധികള്‍ക്കും സമാനമായ വ്യാജ ഫോണ്‍കോളുകള്‍ ലഭിച്ചതായി പൊലീസ്. വടകര എംപി ഷാഫി പറമ്പില്‍, ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് എന്നിവരെയും തട്ടിപ്പുസംഘം ബന്ധപ്പെട്ടതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വയനാട് എംപി പ്രിയങ്ക ഗാന്ധി വാദ്രയുടെ ന്യൂഡല്‍ഹിയിലെ ഓഫീസില്‍നിന്നാണെന്ന് അവകാശപ്പെട്ടാണ് അജ്ഞാതന്‍ ജനപ്രതിനിധികളെ ബന്ധപ്പെട്ടത്. പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാറായി ആള്‍മാറാട്ടം നടത്തിയ പ്രതി, പണം നല്‍കിയാല്‍ മന്ത്രി പദവിയും മറ്റ് ഉന്നത സ്ഥാനങ്ങളും ലഭ്യമാക്കാമെന്ന്

Full Story
  16-07-2026
പ്രണയബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ നിയമവിദ്യാര്‍ഥിനിക്ക് കുത്തേറ്റു; ചികിത്സയിലിരിക്കെ മരണം, സഹോദരങ്ങള്‍ അറസ്റ്റില്‍

ബംഗളൂരു: പ്രണയബന്ധം അവസാനിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ കുത്തേറ്റ നാലാംവര്‍ഷ നിയമവിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു. ബംഗളൂരുവിലെ എച്ച്എഎല്‍ റോഡിന് സമീപം കൊടിഹള്ളിയില്‍ താമസിച്ചിരുന്ന അമൃതയാണ് (22) മരിച്ചത്. സംഭവത്തില്‍ അമൃതയുടെ മുന്‍ കാമുകന്‍ ധനുഷിനെയും ഇയാളുടെ ഇളയ സഹോദരന്‍ സൂര്യയെയും ജീവന്‍ ഭീമാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 13-ന് വൈകിട്ട് അമൃതയുടെ വീടിനു സമീപമായിരുന്നു ആക്രമണം. അമൃതയുടെ കുടുംബവും പ്രതികളും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ സൂര്യ കത്തി ഉപയോഗിച്ച് അമൃതയുടെ നെഞ്ചിലും പുറത്തും പലതവണ കുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ അമൃതയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജൂലൈ 15-ന് വൈകിട്ട് മരിച്ചു.

Full Story
  15-07-2026
വിഴിഞ്ഞം വൈകിപ്പിച്ചതിനുള്ള 219 കോടി രൂപ പിഴ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒഴിവാക്കി: മുഖ്യമന്ത്രി വി.ഡി. സതീശന്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പൂര്‍ത്തിയാക്കാന്‍ വൈകിയതിന് അദാനി പോര്‍ട്ട് സര്‍ക്കാരിന് നല്‍കേണ്ടിയിരുന്ന 219 കോടി രൂപയുടെ പിഴ മുന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. അദാനിക്ക് അനുകൂലമായി കണ്‍സഷന്‍ കരാര്‍ ഭേദഗതി ചെയ്യുകയും കാലാവധി അഞ്ചുവര്‍ഷം നീട്ടിനല്‍കുകയും ചെയ്തവരാണ് ഇപ്പോള്‍ സര്‍ക്കാരിനെ അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികള്‍ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്ക് (MSC) കൈമാറാനുള്ള നിര്‍ദേശം 'വലിയ ഇടപാടിന്റെ' ഭാഗമാണെന്ന സിപിഎം ആരോപണവും മുഖ്യമന്ത്രി തള്ളി. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ

Full Story
  15-07-2026
സര്‍ക്കാര്‍ പ്ലീഡര്‍ നിയമന വിവാദം തള്ളി മുഖ്യമന്ത്രി; 'പരാതിയൊന്നും ലഭിച്ചിട്ടില്ല'

തിരുവനന്തപുരം: സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശന്‍. നിയമനം ലഭിച്ച രണ്ടുപേരില്‍ ഒരാള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ എസ്എഫ്ഐയിലും മറ്റൊരാള്‍ എബിവിപിയിലും പ്രവര്‍ത്തിച്ചിരുന്നുവെന്നതാണ് ആക്ഷേപമായി ഉയര്‍ന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനത്തില്‍ കോണ്‍ഗ്രസിന്റെ അഭിഭാഷക സംഘടനയായ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് പരാതി ഉന്നയിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ആരും നേരിട്ട് പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പരിഗണനയ്ക്കായി സമര്‍പ്പിച്ച പട്ടികയില്‍ വിവാദത്തിലായ രണ്ടുപേരുടെയും പേരുകളുണ്ടായിരുന്നു. പട്ടിക മാത്രം

Full Story
  15-07-2026
കൂടിക്കാഴ്ചാ വിവാദം: മുഖ്യമന്ത്രിയുടെ വിശദീകരണം തള്ളി സുകുമാരന്‍ നായര്‍; 'ഇനി കാണുന്നത് ഫോട്ടോയില്‍ മാത്രം'

മലപ്പുറം: മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്താന്‍ തനിക്ക് അനുമതി നിഷേധിച്ചിരുന്നുവെന്ന് ആവര്‍ത്തിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സുകുമാരന്‍ നായരുമായി സംസാരിച്ചിരുന്നെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൂടിക്കാഴ്ച നിഷേധിച്ചെന്ന ആരോപണം നേരത്തെയും സുകുമാരന്‍ നായര്‍ ഉന്നയിച്ചിരുന്നു. ''മുഖ്യമന്ത്രി ഇനി എന്നെ കാണുന്നത് ഫോട്ടോയില്‍ മാത്രമായിരിക്കും. ബജറ്റിന്റെ തിരക്കായതിനാലാണ് കാണാന്‍ കഴിയാതിരുന്നതെങ്കില്‍ അന്നുതന്നെ അത് പറയാമായിരുന്നു. ഇപ്പോള്‍

Full Story
  14-07-2026
കുട്ടികളുടെ ലൈംഗിക പീഡന ദൃശ്യങ്ങള്‍ക്കെതിരെ നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ കേന്ദ്രനീക്കം

ന്യൂഡല്‍ഹി: കുട്ടികളുടെ ലൈംഗിക പീഡന ദൃശ്യങ്ങള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമം കൂടുതല്‍ കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതുസംബന്ധിച്ച് കേന്ദ്ര ഐടി മന്ത്രാലയം വനിതാ ശിശുവികസന മന്ത്രാലയത്തിന് കത്തയച്ചു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ ശക്തമായ നടപടി ഉറപ്പാക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇതിനായി നിലവിലുള്ള നിയമവ്യവസ്ഥകള്‍ ശക്തിപ്പെടുത്തുകയും പോക്സോ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരികയും വേണമെന്ന് ഐടി മന്ത്രാലയം നിര്‍ദേശിച്ചതായാണ് വിവരം.

ഇത്തരം

Full Story
  14-07-2026
ശബരിമല വിഷയത്തിലെ കോടതി വിമര്‍ശനം അനവസരം; ദേവസ്വം മന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ശബരിമലയുടെ ഭരണപരവും ആചാരപരവുമായ കാര്യങ്ങളില്‍ കോടതി ഇടപെടുന്നതിനാല്‍ സര്‍ക്കാരിന് തീരുമാനങ്ങളെടുക്കാന്‍ കഴിയുന്നില്ലെന്ന ദേവസ്വം മന്ത്രി കെ. മുരളീധരന്റെ പ്രസ്താവന അനവസരത്തിലുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് സ്വര്‍ണക്കൊള്ളക്കേസ് അന്വേഷിക്കുന്നത്. കേസിലെ പ്രതിഭാഗം അഭിഭാഷകനെ ദേവസ്വം ബോര്‍ഡിന്റെ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിക്കുന്നതിനായി യുഡിഎഫ് സര്‍ക്കാര്‍ പുതിയ പദവി സൃഷ്ടിച്ചിരുന്നു. വ്യാപക പ്രതിഷേധത്തെ

Full Story
  14-07-2026
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഉപഭോഗം കുത്തനെ ഉയര്‍ന്നതായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഏഴുമണിക്കുശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്ത സാഹചര്യമുണ്ടായാല്‍ മാത്രമായിരിക്കും നിയന്ത്രണം നടപ്പാക്കുക. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഗണ്യമായി വര്‍ധിക്കാന്‍ കാരണമായതായി കെഎസ്ഇബി വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നിലവില്‍ വൈദ്യുതി ആവശ്യകതയില്‍ വലിയ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.

രാജ്യവ്യാപകമായി വൈദ്യുതി ഉപയോഗം ഉയര്‍ന്നതിനാല്‍ പവര്‍ എക്സ്ചേഞ്ചില്‍നിന്ന് ലഭിക്കുന്ന

Full Story
[13][14][15][16][17]
 
-->




 
Close Window