|
|
|
|
|
| സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ 'വന്ദേമാതരം' പൂര്‍ണമായി ആലപിക്കണം; കേരളത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം |
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ദേശീയ ഗീതമായ 'വന്ദേമാതരം' പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പിന്നാലെയാണ് സംസ്ഥാന ചീഫ് സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കിയത്. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ സംസ്ഥാന ഗീതം ആലപിക്കുന്നുണ്ടെങ്കില്‍ അതിനു പിന്നാലെ 'വന്ദേമാതരം', തുടര്‍ന്ന് ദേശീയ ഗാനം എന്ന ക്രമം പാലിക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാന ഗീതം ഇല്ലാത്ത ചടങ്ങുകളില്‍ ആദ്യം 'വന്ദേമാതരം' ആലപിക്കുകയും തുടര്‍ന്ന് ദേശീയ ഗാനം ആലപിക്കുകയും വേണം.
Full Story
|
|
|
|
|
|
|
| സൂപ്പര്‍ ബസ്, പക്ഷേ യാത്രക്കാര്‍ എവിടെ?'; കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളുടെ നടത്തിപ്പിനെ വിമര്‍ശിച്ച് അനില്‍ അക്കര |
തൃശൂര്‍: കെഎസ്ആര്‍ടിസി വോള്‍വോ ബസില്‍ തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രാനുഭവം പങ്കുവച്ച് മുന്‍ എംഎല്‍എ അനില്‍ അക്കര. മികച്ച ബസുകള്‍ വാങ്ങിയതുകൊണ്ട് മാത്രം കാര്യമില്ലെന്നും യാത്രക്കാര്‍ക്ക് സമയബന്ധിതവും വേഗതയേറിയതുമായ സര്‍വീസ് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മികച്ച യാത്രാസൗകര്യമുണ്ടായിട്ടും ദീര്‍ഘദൂര സര്‍വീസുകളില്‍ യാത്രക്കാരുടെ എണ്ണം കുറയുന്നതിന്റെ കാരണം കെഎസ്ആര്‍ടിസി പരിശോധിക്കണമെന്നും അനില്‍ അക്കര ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു. ഈ മാസം ആറിന് തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്കാണ് കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസില്‍ യാത്ര ചെയ്തതെന്ന് അനില്‍ അക്കര പറഞ്ഞു. മികച്ച സൗകര്യങ്ങളും നല്ല യാത്രാനുഭവവും ലഭിച്ചെങ്കിലും |
|
Full Story
|
|
|
|
|
|
|
| ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് ഹൈവേയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; ഡ്രൈവറും കണ്ടക്ടറും മരിച്ചു |
ബംഗളൂരു: കോഴിക്കോട് നിന്നു പോയ കെഎസ്ആര്‍ടിസി ബസ് കര്‍ണാടകയില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് ഹൈവേയില്‍ ബിഡദിക്ക് സമീപം നിയന്ത്രണം വിട്ട ബസ് മറിഞ്ഞാണ് അപകടം. ഇരുപതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. കണ്ടക്ടര്‍ കോവൂര്‍ സ്വദേശി എന്‍.എം. അരുണ്‍കുമാറും ഡ്രൈവര്‍ കോഴിക്കോട് സ്വദേശി മിഥിലേഷുമാണ് മരിച്ചത്.
ഇന്ന് രാവിലെ 6.45ഓടെയാണ് അപകടമുണ്ടായത്. ബിഡദിക്ക് സമീപം എത്തിയപ്പോള്‍ നിയന്ത്രണം വിട്ട ബസ് റോഡിന് മുകളിലുള്ള സൈന്‍ ബോര്‍ഡിന്റെ കമാനത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സൈന്‍ ബോര്‍ഡ് തകര്‍ന്നു വീണു. പിന്നാലെ ബസ് മറിഞ്ഞു. |
|
Full Story
|
|
|
|
|
|
|
| ആകാശത്ത് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; മലയാളി യുവാവ് പിടിയില്‍ |
കൊച്ചി: കൊലാലംപൂരില്‍നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ ആകാശത്തുവച്ച് തുറക്കാന്‍ ശ്രമിച്ച മലയാളി യുവാവിനെ സഹയാത്രികര്‍ കീഴ്പ്പെടുത്തി. പാലക്കാട് സ്വദേശി ജംഷീറിനെയാണ് വിമാനം കൊച്ചിയില്‍ ഇറങ്ങിയശേഷം സിഐഎസ്എഫിന് കൈമാറിയത്. വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്യാന്‍ ഏകദേശം അരമണിക്കൂര്‍ ശേഷിക്കെയായിരുന്നു സംഭവം. എമര്‍ജന്‍സി വാതിലിനോടു ചേര്‍ന്നുള്ള സീറ്റിലിരുന്ന ജംഷീര്‍, വാതിലിന്റെ വിന്‍ഡോ പാനലിലെ ഒരു പാളി അടിച്ചുതകര്‍ത്തശേഷം വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു.
യുവാവിന്റെ അസാധാരണ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ സഹയാത്രികര്‍ ഇടപെട്ട് ഇയാളെ കീഴ്പ്പെടുത്തി. |
|
Full Story
|
|
|
|
|
|
|
| രക്ഷാപ്രവര്‍ത്തകന്റെ മൃതദേഹം ഫ്രീസറില്ലാത്ത വാഹനത്തില്‍ കൊണ്ടുപോയ സംഭവം; അന്വേഷണത്തിന് കലക്ടറുടെ ഉത്തരവ് |
കണ്ണൂര്‍: ചെറുപുഴ മീന്തുള്ളിയിലെ കാര്യങ്കോട് പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം സ്വദേശി ആര്‍. രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത വാഹനത്തില്‍ തൃശൂര്‍ ചാവക്കാട് വരെ കൊണ്ടുപോയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവ്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഡിഎം പി.എന്‍. പുരുഷോത്തമനെ ജില്ലാ കലക്ടര്‍ പി. വിഷ്ണു രാജ് ചുമതലപ്പെടുത്തി. പ്രളയമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സ്വന്തം ജീവന്‍ ബലികഴിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് നടപടി. മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിക്കുന്നതില്‍ ഗുരുതരമായ അനാസ്ഥയുണ്ടായെന്നാണ് പരാതി.
Full Story
|
|
|
|
|
|
|
| ഔദ്യോഗിക വാഹനം ജപ്തി ചെയ്തു; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ടിപ്പര്‍ ലോറിയില്‍ തഹസില്‍ദാര്‍ |
പത്തനംതിട്ട: കോടതി ഉത്തരവിനെ തുടര്‍ന്ന് ഔദ്യോഗിക വാഹനം ജപ്തി ചെയ്തതോടെ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ടിപ്പര്‍ ലോറിയില്‍ സഞ്ചരിച്ച് തിരുവല്ല തഹസില്‍ദാര്‍ ജോബിന്‍ കെ. ജോര്‍ജ്. കനത്ത മഴയെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയ സാഹചര്യത്തിലാണ് തഹസില്‍ദാര്‍ ടിപ്പര്‍ ലോറിയില്‍ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ചത്. ചെങ്ങന്നൂര്‍-ചിങ്ങവനം റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തര്‍ക്കത്തെ തുടര്‍ന്നാണ് തഹസില്‍ദാറുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തത്. ഏറ്റെടുത്ത ഭൂമിക്ക് അനുവദിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി ഭൂവുടമ നല്‍കിയ പരാതിയിലാണ് തഹസില്‍ദാറുടെ |
|
Full Story
|
|
|
|
|
|
|
| വാഹന മോഡിഫിക്കേഷനില്‍ കേന്ദ്രം നിലപാട് കടുപ്പിച്ചു; നിയമപരമായ ഇളവുകള്‍ മാത്രമെന്ന് ഗതാഗതമന്ത്രി |
തിരുവനന്തപുരം: വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിന് കേന്ദ്ര നിലപാട് തിരിച്ചടിയായി. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാനത്തിന് തീരുമാനമെടുക്കാനാകില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോണ്‍ വ്യക്തമാക്കി. നിയമപരമായ ചട്ടക്കൂടിനുള്ളില്‍നിന്ന് സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമേ നടപ്പാക്കാനാകൂ. ഒരു സര്‍ക്കാരിനും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും വാഹന മോഡിഫിക്കേഷന്‍ സംബന്ധിച്ച ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി. സുരക്ഷയ്ക്ക് ഭീഷണിയാകാത്ത വാഹന രൂപമാറ്റങ്ങള്‍ക്ക് അനുമതി നല്‍കുമെന്നത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് |
|
Full Story
|
|
|
|
|
|
|
| ക്ലാസില്‍ സംസാരിച്ചതിന് വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദിച്ചെന്ന് പരാതി |
പാലക്കാട്: ക്ലാസ് മുറിയില്‍ സംസാരിച്ചതിന്റെ പേരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. പാലക്കാട് തൃക്കടീരി പിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. പരുക്കേറ്റ വിദ്യാര്‍ഥിയെ ചെര്‍പ്പുളശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലാസില്‍ സംസാരിച്ചതിനെ തുടര്‍ന്ന് അധ്യാപകനായ നൗഷാദ് മുഖത്ത് അടിച്ചുവെന്നാണ് വിദ്യാര്‍ഥിയുടെ പരാതി. മര്‍ദനത്തില്‍ മുഖത്ത് പരുക്കേറ്റതായും വിദ്യാര്‍ഥി പറഞ്ഞു. അധ്യാപകന്‍ വിദ്യാര്‍ഥികളെ നിരന്തരം മര്‍ദിക്കാറുണ്ടെന്നും മുന്‍പും തനിക്ക് സമാനമായ അനുഭവം നേരിടേണ്ടിവന്നിട്ടുണ്ടെന്നും വിദ്യാര്‍ഥി ആരോപിച്ചു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെയും |
|
Full Story
|
|
|
|
| |