Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
യുഎസ് സുപ്രീംകോടതി വിധിക്ക് പിന്നാലെ ട്രംപ് പ്രതികരണം
reporter

ന്യൂയോര്‍ക്ക്: മറ്റു രാജ്യങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന താരിഫ് ചുമത്തിയതിനെതിരായ യുഎസ് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലും ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ മാറ്റമൊന്നും ഉണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

സുപ്രീംകോടതി വിധിക്ക് മറുപടിയായി യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇനങ്ങള്‍ക്ക് ആഗോളതലത്തില്‍ 10 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചതായും ട്രംപ് അറിയിച്ചു. താരിഫുകള്‍ നിയമവിരുദ്ധമാണെന്നും പ്രസിഡന്റ് അധികാരപരിധി കടന്നതായുമാണ് സുപ്രീംകോടതി വിധി വ്യക്തമാക്കിയത്. വിധി പ്രസ്താവിച്ച ജഡ്ജിമാരെ ട്രംപ് കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം തീരുവ ഭീഷണി ഉപയോഗിച്ച് പരിഹരിച്ചുവെന്ന തന്റെ അവകാശവാദം ട്രംപ് വീണ്ടും ആവര്‍ത്തിച്ചു. റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യ തന്റെ അഭ്യര്‍ത്ഥനപ്രകാരം പിന്മാറിയതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ സുപ്രീംകോടതി വിധി ബാധിക്കില്ലെന്നും, കരാര്‍ ഇപ്പോഴും 'ന്യായമായ' നിലയില്‍ തുടരുകയാണെന്നും ട്രംപ് വ്യക്തമാക്കി. 'ഞങ്ങള്‍ അവര്‍ക്കു താരിഫ് നല്‍കുന്നില്ല, അവര്‍ താരിഫ് നല്‍കുന്നു. ഇത് പഴയതിനേക്കാള്‍ ന്യായമായ കരാറാണ്,' - ട്രംപ് പറഞ്ഞു.

ഇന്ത്യയുമായുള്ള ബന്ധം മികച്ചതാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധം ഊഷ്മളമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ റഷ്യയില്‍ നിന്ന് പിന്മാറിയതിലൂടെ, ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ നഷ്ടപ്പെടുന്ന യുദ്ധം അവസാനിപ്പിക്കാന്‍ സഹായകമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു

 
Other News in this category

 
 




 
Close Window