Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മുതിര്‍ന്ന രാഷ്ട്രീയ നേതാവ് മുകുല്‍ റോയ് അന്തരിച്ചു
reporter

കൊല്‍ക്കത്ത: മുന്‍ റെയില്‍വേ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവുമായ മുകുല്‍ റോയ് തിങ്കളാഴ്ച പുലര്‍ച്ചെ അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ഒന്നരയോടെയായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു. ദീര്‍ഘകാലമായി വിവിധ രോഗങ്ങളാല്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

മമത ബാനര്‍ജിയുടെ അടുത്ത അനുയായിയായാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നത്. 2009-ല്‍ കേന്ദ്ര കപ്പല്‍ഗതാഗത സഹമന്ത്രിയായും, 2011 മുതല്‍ 2012 വരെ റെയില്‍വേ മന്ത്രിയായും സേവനമനുഷ്ഠിച്ചു. നഗരവികസന മന്ത്രാലയത്തിലും ചുമതലകള്‍ വഹിച്ചു.

2017-ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് മാറിയ അദ്ദേഹം, 2019-ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മികച്ച പ്രകടനത്തിന് നേതൃത്വം നല്‍കി. 2020-ല്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായി. 2021-ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ചെങ്കിലും, എംഎല്‍എ സ്ഥാനം രാജിവയ്ക്കാതെ വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി.

മുകുല്‍ റോയിയുടെ രാഷ്ട്രീയ ജീവിതം ബംഗാളിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു

 
Other News in this category

 
 




 
Close Window