Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശസ്ത്രക്രിയാ വീഴ്ചയെക്കുറിച്ച് എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു
reporter

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം സ്വാഭാവിക വീഴ്ച മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും, തുടര്‍ച്ചയായി സംഭവിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

''ഇത് അഞ്ചുവര്‍ഷം മുന്‍പ് നടന്നതാണ്. അതിന് ശേഷം ലക്ഷക്കണക്കിന് ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ട്. അവിടെയൊന്നും പ്രശ്‌നങ്ങളുണ്ടായിട്ടില്ല. ഒറ്റപ്പെട്ട സംഭവത്തെ മാത്രം പര്‍വതീകരിക്കേണ്ട കാര്യമില്ല. വീഴ്ചകള്‍ സ്വാഭാവികമായി ഉണ്ടാകാം, അതിനാണ് നടപടിയെടുക്കുന്നത്,'' - എം.വി. ഗോവിന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ''യൂത്ത് കോണ്‍ഗ്രസിന് എന്തും ചെയ്യാനുള്ള അവകാശമുണ്ടെന്ന നിലയിലേക്ക് കാര്യങ്ങള്‍ പോകുന്നു. അതിനെതിരെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള നില തുടരുകയാണെങ്കില്‍ വലിയ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങും. സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും യുഡിഎഫും നടത്തുന്നത്,'' - എം.വി. ഗോവിന്ദന്‍ ആരോപിച്ചു

 
Other News in this category

 
 




 
Close Window