Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കൊച്ചിയില്‍ പ്രതിപക്ഷ നേതാവിനെതിരെ യൂത്ത് കോണ്‍ഗ്രസ്
reporter

കൊച്ചി: മന്ത്രിമാരുടെ വീടുകളില്‍ റീത്ത് സമര്‍പ്പിച്ച സമരരീതിയെ തള്ളിയ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് വ്യക്തമാക്കിയത്, പ്രതിപക്ഷ നേതാവ് സംഘടനയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ്. നേതാക്കള്‍ വിമര്‍ശിച്ചാലും സഹപ്രവര്‍ത്തകരെ തള്ളിപ്പറയില്ലെന്നും അദ്ദേഹം വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു.

ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിന് പിന്നില്‍ വിഡി സതീശന്റെ നിര്‍ദ്ദേശമാണെന്ന വീണാ ജോര്‍ജിന്റെയും വി. ശിവന്‍കുട്ടിയുടെയും ആരോപണത്തിന് മറുപടിയായാണ് പ്രതിപക്ഷ നേതാവ് സമരരീതിയെ വിമര്‍ശിച്ചത്. റീത്ത് വയ്ക്കല്‍ കോണ്‍ഗ്രസിന്റെ പരിപാടിയല്ലെന്നും, മന്ത്രിമാരുടെ വീടിനകത്ത് കയറുന്ന സമരത്തോട് യോജിപ്പില്ലെന്നും വിഡി സതീശന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പുതുയുഗയാത്രയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു: ''റീത്ത് വയ്ക്കല്‍ കോണ്‍ഗ്രസിന്റെ രീതിയല്ല. പയ്യന്നൂരില്‍ റീത്ത് വച്ചത് ആരാണ്? എം.എന്‍. വിജയന്‍ മാഷിന്റെ മകന്റെ വീടിന് മുന്നില്‍ റീത്ത് വച്ചത് ആരാണ്? അതിന്റെ അര്‍ത്ഥം നിങ്ങളെ കൊല്ലുമെന്നാണ്.''

ശബരിമല തന്ത്രിയായിരുന്ന രാജീവ് കണ്ഠരരുടെ അറസ്റ്റില്‍ ദുരൂഹതയും ഗൂഢാലോചനയും ഉണ്ടെന്നും, അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ജയിലില്‍ കഴിയട്ടെ, എന്നാല്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു

 
Other News in this category

 
 




 
Close Window