Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കോണ്‍ഗ്രസ് നേതാവ് ആര്‍. രശ്മി ബിജെപിയിലേക്ക്
reportter

കൊല്ലം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആര്‍. രശ്മി ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കൊട്ടാരക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി രശ്മിയെ പരിഗണിക്കുന്നതായി സൂചനയുണ്ട്.

സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അയിഷാ പോറ്റി കൊട്ടാരക്കരയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായതോടെയാണ് രശ്മിയുടെ കൂടുമാറ്റം. അയിഷാ പോറ്റി കോണ്‍ഗ്രസിലേക്ക് എത്തിയതിനെതിരെ രശ്മി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി സംസാരിച്ചെങ്കിലും രശ്മി വഴങ്ങിയില്ല.

സീറ്റ് ലഭിക്കില്ലെന്നുറപ്പായതോടെ രശ്മി പാര്‍ട്ടിക്ക് മുന്നില്‍ രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു - കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായ സാമ്പത്തിക ബാധ്യത തീര്‍ക്കണം, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ബോര്‍ഡ്/കോര്‍പ്പറേഷന്‍ പദവി നല്‍കണം. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് ഉറപ്പു ലഭിക്കാത്തതോടെ പാര്‍ട്ടി വിടാന്‍ അവര്‍ തീരുമാനിച്ചു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രശ്മിയെ ഫോണില്‍ വിളിച്ചെങ്കിലും പാര്‍ട്ടിയില്‍ തുടരാനില്ലെന്ന് അവര്‍ വ്യക്തമാക്കിയതായി വിവരം. കൊല്ലം ജില്ലാ പഞ്ചായത്ത് മുന്‍ അംഗമായിരുന്ന രശ്മി, മഹിളാ കോണ്‍ഗ്രസിലെ പ്രമുഖ നേതാവുമാണ്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എന്‍. ബാലഗോപാലിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് മത്സരിച്ച രശ്മി 10,814 വോട്ടിനാണ് പരാജയപ്പെട്ടത്. 2016-ല്‍ അയിഷാ പോറ്റി സിപിഎമ്മിനുവേണ്ടി മത്സരിച്ചപ്പോള്‍ 42,632 വോട്ടിനാണ് ജയിച്ചത്

 
Other News in this category

 
 




 
Close Window