Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.1941 INR  1 EURO=110.485 INR
ukmalayalampathram.com
Sun 26th Apr 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കുട്ടികളുടെ ലൈംഗിക പീഡനക്കേസില്‍ ദമ്പതികള്‍ക്ക് വധശിക്ഷ
reporter

ലഖ്നൗ: 33 കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ് വഴി 47 രാജ്യങ്ങളില്‍ വില്‍പ്പന നടത്തിയ കേസില്‍ ദമ്പതികള്‍ക്ക് വധശിക്ഷ വിധിച്ചു. ഉത്തര്‍പ്രദേശ് ബന്ദയിലെ ജലസേചന വകുപ്പിലെ മുന്‍ ജൂനിയര്‍ എന്‍ജിനീയര്‍ രാംഭവന്‍, ഭാര്യ ദുര്‍ഗാവതി എന്നിവരെയാണ് ബന്ദയിലെ പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്.

വധശിക്ഷയ്ക്ക് പുറമെ അതിജീവിച്ച ഓരോ കുട്ടിക്കും പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടു. പ്രതികളുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത തുക ഇരകള്‍ക്ക് തുല്യമായി വിതരണം ചെയ്യാനും നിര്‍ദേശിച്ചു.

പ്രതികളുടെ ദുഷ്ടതയും കുറ്റകൃത്യങ്ങളുടെ വ്യവസ്ഥാപിത സ്വഭാവവും കണക്കിലെടുത്താല്‍ കേസ് 'അപൂര്‍വങ്ങളില്‍ അപൂര്‍വം' ആണെന്ന് കോടതി നിരീക്ഷിച്ചു. 2020 ഒക്ടോബറില്‍ സിബിഐ കേസ് ഏറ്റെടുത്തതും, 2021 ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതുമാണ്.

അന്വേഷണത്തില്‍ കുട്ടികളോട് കാണിച്ച അതിക്രൂരമായ പീഡനങ്ങള്‍ പുറത്തുവന്നു. ചിലര്‍ വര്‍ഷങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ശാരീരിക പരിക്കുകള്‍ക്കൊപ്പം കഠിനമായ മാനസികാഘാതവും ഇരകള്‍ അനുഭവിച്ചു. സിബിഐ ശേഖരിച്ച ശാസ്ത്രീയ തെളിവുകളും ഡിജിറ്റല്‍ രേഖകളും കേസില്‍ നിര്‍ണായകമായി

 
Other News in this category

 
 




 
Close Window