Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
സ്വാതി ചതുര്‍വേദിയുടെ പ്രവചനം: കേരളത്തിലും അസമിലും കോണ്‍ഗ്രസ് തോല്‍ക്കും
reporter

ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും അസമിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിജയിക്കില്ലെന്ന് എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ സ്വാതി ചതുര്‍വേദി അഭിപ്രായപ്പെട്ടു. എക്സില്‍ (മുന്‍ ട്വിറ്റര്‍) പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ''അസമിലും കേരളത്തിലും കോണ്‍ഗ്രസ് ജയിക്കില്ല. ഈ ട്വീറ്റ് സേവ് ചെയ്യുക. രാഹുല്‍ ഗാന്ധിയേയും വേണുഗോപാലിനേയും കുറ്റപ്പെടുത്താന്‍ മറക്കരുത്'' എന്നാണ് അവര്‍ കുറിച്ചത്.

സ്വാതിയുടെ ട്വീറ്റിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ''അസമില്‍ കോണ്‍ഗ്രസിന് കഠിനമായ സാഹചര്യമാണെങ്കിലും, കേരളത്തില്‍ ഇത്തവണ 80ലധികം സീറ്റുകളോടെ കോണ്‍ഗ്രസ് ജയിക്കും'' എന്നായിരുന്നു ഒരാളുടെ അഭിപ്രായം. ''കേരളത്തില്‍ കോണ്‍ഗ്രസ് തോല്‍ക്കാന്‍ സാധ്യതയില്ല'' എന്നും മറ്റൊരാള്‍ പ്രതികരിച്ചു.

കേരളത്തിലും അസമിലും നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിലേക്കാകുമെന്നാണ് സൂചന. ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അസം, പശ്ചിമബംഗാള്‍, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി മെയ് മാസത്തിലും, പുതുച്ചേരിയില്‍ ജൂണിലും അവസാനിക്കും.

അസമിലും കേരളത്തിലും കോണ്‍ഗ്രസിന് മുഖ്യപ്രതിപക്ഷ പദവിയാണ് നിലവിലുള്ളത്. ഭരണം പിടിക്കുക എന്നതാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം. വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യങ്ങളും സമവാക്യങ്ങളും അഞ്ച് ഇടങ്ങളിലും നിലനില്‍ക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം

 
Other News in this category

 
 




 
Close Window