Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നിയമത്തെതിരെ ജാവേദ് അക്തര്‍
reporter

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഗാര്‍ഹിക പീഡനം നിയമവിധേയമാക്കാനുള്ള താലിബാന്‍ നീക്കത്തെ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍ ശക്തമായി വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം താലിബാന്‍ അവതരിപ്പിച്ച വിവാദ നിയമപ്രകാരം, ''ഭാര്യയെ തല്ലാം, പക്ഷേ എല്ല് ഒടിയാതിരുന്നാല്‍ മതിയാകും'' എന്നതാണ് വ്യവസ്ഥ.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ജാവേദ് അക്തറിന്റെ പ്രതികരണം. ''എല്ല് ഒടിയാതെ ഭാര്യയെ തല്ലുന്നത് നിയമവിധേയമാക്കുകയാണ് താലിബാന്‍. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഭാര്യ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയാല്‍ മൂന്ന് മാസം ജയിലിലിടും. ഇന്ത്യയിലെ മുഫ്തികളും മുല്ലകളും നിരുപാധികം അപലപിക്കണം, കാരണം മതത്തിന്റെ പേരിലാണ് ഇതെല്ലാം ചെയ്യുന്നത്'' - എന്നാണ് അദ്ദേഹം പറഞ്ഞത്.

താലിബാന്‍ ഭരണകൂടത്തിന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്‍സദ ഒപ്പിട്ട നിയമപ്രകാരം, അസ്ഥികള്‍ക്ക് ഒടിവോ മുറിവോ ഉണ്ടായാല്‍ ഭര്‍ത്താവിന് 15 ദിവസം ജയില്‍ശിക്ഷ ലഭിക്കും. സ്ത്രീകള്‍ കോടതിയില്‍ തെളിയിച്ചാല്‍ മാത്രമേ ശിക്ഷ ലഭിക്കുകയുള്ളൂ.

നിയമത്തില്‍ പറയുന്നത് പ്രകാരം, ശരീരം മുഴുവന്‍ മറച്ച് മുറിവുകള്‍ കോടതിയില്‍ പ്രദര്‍ശിപ്പിക്കണം. പരാതിക്കാരിയുടെ ഭര്‍ത്താവോ സംരക്ഷകനായ പുരുഷനോ ഒപ്പമുണ്ടായിരിക്കണം. കൂടാതെ, സമൂഹത്തെ നാല് വിഭാഗങ്ങളായി തിരിച്ച് (ഉലമ, അഷ്‌റഫ്, ഇടത്തരം, താഴ്ന്നവര്‍ഗം) ശിക്ഷ വ്യത്യസ്തമാക്കുമെന്നും നിയമം വ്യക്തമാക്കുന്നു.

ഈ വിവാദ നിയമം അന്താരാഷ്ട്ര തലത്തില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ക്കും മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കും വഴിവച്ചിരിക്കുകയാണ്

 
Other News in this category

 
 




 
Close Window