Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അഖില്‍ മാരാരുടെ പ്രസവ പരാമര്‍ശത്തില്‍ പരാതി
reporter

കൊച്ചി: സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച് റിയാലിറ്റി ഷോ താരവും ട്വന്റി 20 സ്ഥാനാര്‍ത്ഥിയുമായിരുന്ന അഖില്‍ മാരാര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് വനിതാ ഡോക്ടര്‍ പരാതി നല്‍കി. ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ. കെ. പ്രതിഭയാണ് ചീഫ് സെക്രട്ടറിക്കു പരാതി നല്‍കിയത്. ''സ്ത്രീകളുടെ പ്രസവം സങ്കീര്‍ണ്ണമാക്കിയത് ആശുപത്രികളാണെന്ന വസ്തുതാവിരുദ്ധ പരാമര്‍ശം സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടത്'' എന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

അഖില്‍ മാരാര്‍ ഒരു അഭിമുഖത്തില്‍ ''സ്ത്രീകള്‍ വളരെ കൂളായും ഈസിയായിട്ടും ചെയ്തിരുന്ന പരിപാടിയായിരുന്നു പ്രസവം. ആശുപത്രികളും രക്ഷിതാക്കളും സങ്കീര്‍ണ്ണമാക്കി'' എന്നായിരുന്നു പ്രസ്താവിച്ചത്. ഗര്‍ഭിണിയായാല്‍ തന്നെ മാരക രോഗമാണെന്ന പേടി പെണ്‍കുട്ടികളുടെ മനസ്സിലേക്ക് നിക്ഷേപിച്ച് പ്രസവത്തെ 'കോമ്പ്‌ലിക്കേറ്റഡ്' ആക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡോ. പ്രതിഭയുടെ പരാതിയില്‍, പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഇത്തരം പ്രസ്താവനകള്‍ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമായി കാണാനാവില്ലെന്നും, കേരള പൊതു ജനാരോഗ്യ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ത്രീകള്‍ സുരക്ഷിത പ്രസവത്തിനും ഗര്‍ഭകാല പരിചരണത്തിനും ആരോഗ്യസ്ഥാപനങ്ങളെ സമീപിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെ അട്ടിമറിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണിതെന്ന് ഡോ. പ്രതിഭ ചൂണ്ടിക്കാട്ടി. ''അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ത്രീ പ്രസവിച്ച രീതിയും ഇന്നത്തെ സാഹചര്യവും താരതമ്യം ചെയ്യാനാവില്ല. സുരക്ഷിത പ്രസവവും ആരോഗ്യകരമായ അമ്മയും കുഞ്ഞുമെന്ന ആശയം മാതൃകാപരമായി നടപ്പിലാക്കാന്‍ സൗജന്യ ചികിത്സയും പരിചരണവും സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു,'' എന്നും അവര്‍ പറഞ്ഞു. വീട്ടിലെ പ്രസവങ്ങള്‍ക്ക് നിയന്ത്രണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്തുന്ന ഡോക്ടറാണ് കെ. പ്രതിഭ.

 
Other News in this category

 
 




 
Close Window