Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
യുഎസ്-ഇറാന്‍ സംഘര്‍ഷം: ലോകസാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിലേക്ക്
reporter

ലണ്ടന്‍: കോവിഡ് പ്രതിസന്ധിക്ക് ശേഷം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ലോകസാമ്പത്തിക രംഗം വീണ്ടും കടുത്ത സമ്മര്‍ദ്ദത്തിലേക്ക്. യുഎസ്-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷവും ഹോര്‍മുസ് കടലിടുക്ക് അടച്ചതും അന്താരാഷ്ട്ര വിപണിയെ വഷളാക്കിയിരിക്കുകയാണ്. 2027 മധ്യത്തോടെ ഏകദേശം 2.5 ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെടാനിടയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കടുത്ത ആശങ്ക ഉയര്‍ത്തുന്നു. എണ്ണയും വാതകവിലയും കുത്തനെ ഉയര്‍ന്നതോടെ രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

യുകെയിലെ നിലവിലെ പ്രതിസന്ധി നേരിടാന്‍ ധനകാര്യമന്ത്രി റേച്ചല്‍ റീവ്സ് ബാങ്ക് മേധാവികളുമായി അടിയന്തര ചര്‍ച്ച നടത്തി. 2025-ലെ 1.4 ശതമാനം വളര്‍ച്ച 0.7 ശതമാനമായി ചുരുങ്ങുകയും തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനമായി ഉയരുകയും ചെയ്യുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലില്‍, എണ്ണവിലയുടെ കുതിപ്പ് ലോകവ്യാപകമായി കടുത്ത തിരിച്ചടിയുണ്ടാക്കും. രാജ്യങ്ങള്‍ മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പ് അന്താരാഷ്ട്ര വിപണികളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു.

 
Other News in this category

 
 




 
Close Window