Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കണ്ണൂരില്‍ നിതിന്‍ രാജിന്റെ കുടുംബം കോളജിലെത്തി
reporter

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെത്തി മരിച്ച വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ കുടുംബം. നിതിന്റെ അച്ഛനും സഹോദരി ഭര്‍ത്താവുമാണ് കോളജിലെത്തിയത്. നിതിന്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറിയും അപകടസ്ഥലവും സന്ദര്‍ശിച്ചെങ്കിലും, വികാരാധീനരായ കുടുംബം കോളജ് പ്രിന്‍സിപ്പലിനെ കാണാതെ മടങ്ങുകയായിരുന്നു. ''മകനെ കൊന്നവരെ കാണേണ്ട'' എന്നായിരുന്നു നിതിന്റെ അച്ഛന്റെ പ്രതികരണം. മകന്‍ ആത്മഹത്യ ചെയ്തതല്ല, കൂട്ടമായി ഉപദ്രവിച്ച് കൊന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായെന്നും 52 ദളിത് സംഘടനകളും സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്നാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതെന്നും വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window