Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നടി ദിവ്യാങ്ക സിരോഹി അന്തരിച്ചു
reporter

ചണ്ഡിഗഡ്: പ്രശസ്ത ഹരിയാന്‍വി നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശിലെ ബാലന്ദ്ഷഹറില്‍ ജനിച്ച ദിവ്യാങ്ക, ഹരിയാന്‍വി സംഗീത രംഗത്ത് നല്‍കിയ സംഭാവനകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചൊവ്വാഴ്ച രാത്രി ആരോഗ്യനില പെട്ടെന്ന് മോശമായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഗാസിയാബാദിലെ രാജ്നഗര്‍ എക്സ്റ്റന്‍ഷനിലെ മോക്ഷ സ്ഥല്‍ ഹിന്ദനില്‍ വെച്ച് അന്ത്യകര്‍മങ്ങള്‍ നടന്നു.

അമ്പതിലധികം ഹരിയാന്‍വി ഗാനങ്ങളില്‍ ദിവ്യാങ്ക തന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഗായകന്‍ മാസൂം ശര്‍മ്മയോടൊപ്പമുള്ള ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തിന് പുറമെ സോഷ്യല്‍ മീഡിയയിലും വലിയ ആരാധകവൃന്ദം നേടിയിരുന്ന താരം ഇന്‍സ്റ്റാഗ്രാമില്‍ 1.3 മില്യണിലധികം ഫോളോവേഴ്‌സിനുടമയായിരുന്നു.

 
Other News in this category

 
 




 
Close Window