Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
reporter

തിരുവനന്തപുരം: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. അപകടത്തെ സവിശേഷ ദുരന്തം ആയി പ്രഖ്യാപിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ ധനസഹായം നല്‍കും. ഇതില്‍ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയില്‍ നിന്നും, ശേഷിക്കുന്ന 4 ലക്ഷം രൂപ എസ്ഡിആര്‍എഫില്‍ നിന്നും അനുവദിക്കും. പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായവും ആറുമാസത്തെ സൗജന്യ ചികിത്സയും ഉറപ്പാക്കും. പ്രദേശത്തെ വീടുകളുടെ നാശനഷ്ടം വിലയിരുത്തി നഷ്ടപരിഹാരം നല്‍കും. ആറുമാസത്തിലേറെ ചികിത്സ ആവശ്യമായാല്‍ മെഡിക്കല്‍ ബോര്‍ഡിന്റെ ശിപാര്‍ശ പ്രകാരം സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.

മൃതശരീരങ്ങളുടെ മറവിനും ഡി.എന്‍.എ പരിശോധനയ്ക്കുമായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍ (SOP) തയ്യാറാക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. അടിയന്തര പ്രതികരണത്തിനായി 50 ലക്ഷം രൂപ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. തൃശൂര്‍ പൂരം നടത്തിപ്പിനെക്കുറിച്ച് ഇരു ദേവസ്വങ്ങളുടെയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെയും അഭിപ്രായങ്ങള്‍ കേട്ടശേഷം മാത്രമേ സര്‍ക്കാര്‍ തീരുമാനം എടുക്കുകയുള്ളു. പൂരം സംബന്ധിച്ച് ഏകപക്ഷീയമായ തീരുമാനമെടുക്കില്ലെന്നും, മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഉന്നതതല യോഗം വിളിക്കുമെന്നും മന്ത്രിസഭ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window