Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
രാജാ റാം മോഹന്‍ റോയിയെ ബ്രിട്ടീഷ് ഏജന്റെന്ന് വിളിച്ച് വിവാദത്തില്‍ ഇന്ദര്‍ സിങ് പര്‍മാര്‍
reporter

ഭോപ്പാല്‍: സാമൂഹ്യ പരിഷ്‌കര്‍ത്താവ് രാജാ റാം മോഹന്‍ റോയിയെ ബ്രിട്ടീഷ് ഏജന്റെന്ന് വിശേഷിപ്പിച്ച് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിങ് പര്‍മാര്‍ വിവാദത്തില്‍. അഗര്‍ മാല്‍വയിലെ ബിര്‍സ മുണ്ട ജയന്തി പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.

ഇന്ത്യന്‍ സമൂഹത്തെ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കാന്‍ റോയി പ്രവര്‍ത്തിച്ചുവെന്നും, ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ തുടര്‍ന്നു ബംഗാളില്‍ കൂട്ടമായ മതപരിവര്‍ത്തനങ്ങള്‍ നടന്നിരുന്നുവെന്നും, നിരവധി ഇന്ത്യന്‍ പരിഷ്‌കര്‍ത്താക്കളെ ബ്രിട്ടീഷുകാര്‍ അടിമകളാക്കിയിരുന്നുവെന്നും പര്‍മാര്‍ ആരോപിച്ചു. ആദിവാസി സ്വത്വത്തെയും സമൂഹത്തെയും സംരക്ഷിച്ചത് ബിര്‍സ മുണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രതികരണം

പര്‍മാറിന്റെ പ്രസ്താവനയെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. ''ഇത് നാണക്കേടാണ്,'' എന്ന് കോണ്‍ഗ്രസ് വക്താവ് ഭുപേന്ദ്ര ഗുപ്ത അഭിപ്രായപ്പെട്ടു. സതി നിര്‍ത്തലാക്കല്‍ ബ്രിട്ടിഷ് ദല്ലാള്‍ പണിയുടെ ഭാഗമായിരുന്നോ എന്നും ചോദിച്ച അദ്ദേഹം, ''ബ്രിട്ടീഷുകാരുടെ ദല്ലാളന്മാരായിരുന്നവരാണ് ഇന്ന് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത്,'' എന്നും ആരോപിച്ചു.

മുന്‍ വിവാദങ്ങള്‍

ഇത് ആദ്യമായല്ല ഇന്ദര്‍ സിങ് പര്‍മാര്‍ വിവാദ പരാമര്‍ശം നടത്തുന്നത്. ഇന്ത്യ കണ്ടെത്തിയത് വാസ്‌കോ ഡ ഗാമയല്ല, വ്യാപാരിയായ ചന്ദനാണെന്നായിരുന്നു മുന്‍പ് അദ്ദേഹത്തിന്റെ പ്രസ്താവന. ആര്‍എസ്എസുമായി ബന്ധമുള്ളവര്‍ എഴുതിയ 88 പുസ്തകങ്ങള്‍ സര്‍ക്കാര്‍-സ്വകാര്യ കോളേജ് ലൈബ്രറികളില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം നല്‍കിയതും വലിയ വിവാദമായിരുന്നു.

 
Other News in this category

 
 




 
Close Window