Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
എസ്എടി ആശുപത്രിയില്‍ പ്രസവത്തിനുശേഷം മരണം: അണുബാധയുടെ ഉറവിടം വ്യക്തമല്ലെന്ന് വിദഗ്ധ സമിതി
reporter

തിരുവനന്തപുരം: കരിക്കകം സ്വദേശി ജെ.ആര്‍. ശിവപ്രിയ (26) പ്രസവത്തിനുശേഷം ചികിത്സയിലിരിക്കെ മരിച്ചത് സ്റ്റഫൈലോകോക്കസ് അണുബാധയെ തുടര്‍ന്നാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. എന്നാല്‍ അണുബാധ ആശുപത്രിയില്‍നിന്നാണെന്നു ഉറപ്പിക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സംഗീതയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ഡിഎംഇയ്ക്ക് കൈമാറി.

ആശുപത്രിയില്‍ അണുനശീകരണ നടപടികള്‍ കൃത്യമായി പാലിച്ചിരുന്നുവെന്നും രേഖകള്‍ പരിശോധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശിവപ്രിയയെ അഡ്മിറ്റ് ചെയ്ത ദിവസം നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയിരുന്നുവെങ്കിലും മറ്റാര്‍ക്കും ഇത്തരത്തിലുള്ള അണുബാധ ഉണ്ടായിട്ടില്ലെന്ന് അന്വേഷണസംഘം ചൂണ്ടിക്കാട്ടി. പ്രസവമുറിയില്‍നിന്ന് എടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.

കഴിഞ്ഞ 22നാണ് ശിവപ്രിയ പ്രസവിച്ചത്. 24ന് എസ്എടിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം വീട്ടില്‍ കടുത്ത പനി അനുഭവപ്പെട്ടു. 26ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവിടെ നടത്തിയ ബ്ലഡ് കള്‍ച്ചറില്‍ അണുബാധ കണ്ടെത്തി. തുടര്‍ന്ന് ഐസിയുവില്‍ ചികിത്സ നല്‍കിയെങ്കിലും നവംബര്‍ 9ന് ഉച്ചയോടെ മരണം സംഭവിച്ചു.

 
Other News in this category

 
 




 
Close Window