Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ബംഗളുരുവില്‍ 39കാരി യുവതി കൂട്ടബലാത്സംഗത്തിനിരയായി; നാല് പ്രതികള്‍ അറസ്റ്റില്‍
reporter

ബംഗളുരു: കര്‍ണാടകയിലെ കൊപ്പള ജില്ലയില്‍ 39കാരിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ യുവതിയുടെ സുഹൃത്തായ ലക്ഷ്മണനും ഉള്‍പ്പെടുന്നു.

യുവതിയുടെ പരാതിയനുസരിച്ച്, കടം വാങ്ങിയ അയ്യായിരം രൂപ തിരികെ നല്‍കാമെന്ന വ്യാജവാഗ്ദാനവുമായി സുഹൃത്ത് ലക്ഷ്മണന്‍ വിളിച്ചുവരുത്തുകയായിരുന്നു. ഹോം ഗാര്‍ഡായി ജോലി ചെയ്യുന്ന യുവതി ഡ്യൂട്ടിക്ക് പോകുകയാണെന്ന് ഭര്‍ത്താവിനോട് പറഞ്ഞ് കുസ്താഗിയിലേക്ക് പുറപ്പെട്ടതായിരുന്നു. അവിടെ എത്തിയ യുവതിയെ ലക്ഷ്മണന്‍ ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി.

ജ്യൂസ് ആണെന്ന് പറഞ്ഞ് മദ്യം നല്‍കി ബോധരഹിതയാക്കിയ ശേഷം, ലക്ഷ്മണനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് പല തവണ ബലാത്സംഗം ചെയ്തതായി യുവതി പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തെ തുടര്‍ന്ന് യുവതിയെ കൊപ്പള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊപ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച ???, പ്രതികളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

 
Other News in this category

 
 




 
Close Window