Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
നൗഗാം പൊലീസ് സ്റ്റേഷനില്‍ സ്ഫോടനം: ഏഴ് മരണം, 27 പേര്‍ക്ക് പരിക്ക്
reporter

ശ്രീനഗര്‍: ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷനില്‍ നടന്ന സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. സ്ഫോടനത്തില്‍ പൊലീസ് സ്റ്റേഷനും സമീപത്തെ കെട്ടിടങ്ങളും സാരമായി കേടുപാടുകള്‍ നേരിട്ടു.

'വൈറ്റ് കോളര്‍' തീവ്രവാദ സംഘവുമായി ബന്ധപ്പെട്ട കേസില്‍ ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കളുടെ സാമ്പിള്‍ പരിശോധിക്കുന്നതിനിടെയാണ് ഇന്നലെ രാത്രി അപ്രതീക്ഷിതമായി പൊട്ടിത്തെറി ഉണ്ടായത്.

പരിക്കേറ്റവരില്‍ ഭൂരിഭാഗവും പൊലീസുകാരും ഫൊറന്‍സിക് സംഘാംഗങ്ങളുമാണ്. മൂന്ന് സാധാരണക്കാരും പരിക്കേറ്റവരിലുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

തീവ്രവാദ സംഘവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പേരില്‍ ഒരാളായ ഡോ. മുസമ്മില്‍ ഗനായിയുടെ ഫരീദാബാദിലെ വാടക വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 360 കിലോഗ്രാം സ്‌ഫോടകവസ്തുക്കളാണ് ജമ്മു കശ്മീര്‍ പൊലീസ് പരിശോധനയ്ക്കായി കൊണ്ടുവന്നത്.

 
Other News in this category

 
 




 
Close Window