Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ കൊണ്ടുവന്ന ചരക്കുവിമാനത്തിന് തുര്‍ക്കി വ്യോമപാത നിഷേധിച്ചു; കൈമാറ്റം വൈകും
reporter

ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനയ്ക്കായി പുതിയ AH-64E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകള്‍ കൊണ്ടുവന്ന ചരക്കുവിമാനത്തിന് തുര്‍ക്കി വ്യോമപാത നിഷേധിച്ചതായി റിപ്പോര്‍ട്ട്. ജര്‍മനിയിലെ ലൈപ്സിഗില്‍ നിന്ന് അരിസോണയിലെ മെസാ ഗേറ്റ്വേ വിമാനത്താവളത്തിലേക്ക് എത്തിയ An-124 UR82008 അന്റോനോവ് ചരക്കുവിമാനം, അവിടെ നിന്ന് മൂന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകളുമായി നവംബര്‍ ഒന്നിന് പറന്നുയര്‍ന്നതായിരുന്നു.

ഇന്ധനം നിറയ്ക്കുന്നതിനായി ബ്രിട്ടനിലെ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് വിമാനത്താവളത്തില്‍ ഇടിച്ചിറങ്ങിയ വിമാനത്തിന് തുടര്‍ന്ന് ഇന്ത്യയിലേക്ക് തുര്‍ക്കി വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ടതായി സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. അനുമതിക്കായി എട്ടു ദിവസം കാത്തുനിന്ന ശേഷം നവംബര്‍ എട്ടിന് വിമാനം യുഎസിലേക്കു മടങ്ങുകയായിരുന്നു.

ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ നല്‍കാനുള്ള കരാറിന്റെ ഭാഗമായി ബോയിങ് കമ്പനി ജൂലൈയില്‍ മൂന്ന് ഹെലികോപ്റ്ററുകള്‍ ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. അന്ന് തുര്‍ക്കി വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഈ മാസം കൈമാറേണ്ട ശേഷിച്ച മൂന്ന് ഹെലികോപ്റ്ററുകളാണ് തുര്‍ക്കി വിലക്ക് മൂലം വൈകുന്നത്.

തുര്‍ക്കിയുടെ നടപടി കൈമാറ്റത്തില്‍ തടസ്സം സൃഷ്ടിച്ചെങ്കിലും മറ്റ് മാര്‍ഗങ്ങളിലൂടെ ഹെലികോപ്റ്ററുകള്‍ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 
Other News in this category

 
 




 
Close Window